KeralaLead NewsNEWS

എംജിആറിന് വൃക്ക ദാനം ചെയ്ത സഹോദരപുത്രി അന്തരിച്ചു

ചെന്നൈ: അണ്ണാഡിഎംകെ സ്ഥാപകനും തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയുമായ എംജിആറിനു വൃക്കദാനം ചെയ്ത സഹോദരപുത്രി എം.ജി.സി.ലീലാവതി അന്തരിച്ചു. 72 വയസ്സായിരുന്നു.1984ല്‍ വൃക്ക രോഗത്തെ തുടര്‍ന്ന് എംജിആര്‍ യുഎസിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നപ്പോള്‍ ലീലാവതിയാണ് വൃക്ക നല്‍കിയത്.

എംജിആറിന്റെ മൂത്ത സഹോദരന്‍ എം.ജി. ചക്രപാണിയുടെ മകളാണ്. തൃശൂര്‍ ചേലക്കരയില്‍ ഭര്‍ത്താവ് ഡോ. രവീന്ദ്രനാഥിനൊപ്പം താമസിച്ചിരുന്ന അവര്‍ 1989ലാണ് ചെന്നൈയില്‍ സ്ഥിരതാമസമാക്കിയത്. 2017ല്‍ ഏതാനും ബന്ധുക്കള്‍ക്കൊപ്പം ബിജെപിയില്‍ ചേര്‍ന്നിരുന്നു. ലീലാവതിക്ക് രണ്ടു പെണ്‍മക്കളുണ്ട്.

Back to top button
error: