KeralaNEWS

കുഞ്ഞിനെ കിട്ടിയതിലല്ല, അങ്കം ജയിച്ചതിലാണ് സന്തോഷം

 

അച്ഛൻ സിപിഎം ഭാരവാഹി.വർഷങ്ങൾ പാരമ്പര്യമുള്ള കമ്മ്യൂണിസ്റ്റ് കുടുംബം.മകളും പ്രതീക്ഷിച്ചു നാളെ തനിക്കും പാർട്ടിയിൽ ഒരു സ്ഥാനം… പക്ഷെ ഇതിന്റെ ഇടയിൽ മകളൊരു കാര്യം ഒപ്പിച്ചു.പാർട്ടി പ്രവർത്തകനും അച്ഛന്റെ സ്ഥിരം സന്ദർശകനുമായ ഒരു യുവാവുമായി പ്രണയം.പ്രണയം അവിഹിത ബന്ധത്തിലേക്ക് മാറാൻ അധിക സമയം എടുത്തില്ല.അതായിരുന്നു പ്രായം.കോളജ് വിദ്യാർത്ഥിനി.അയാൾക്ക് ഭാര്യയും രണ്ടു കുട്ടികളും ഉള്ളതും അതിനു പുറമേ കൂട്ടുകാരന്റെ ഭാര്യയെ അടിച്ചു കൊണ്ടു വന്ന ചരിത്രമുള്ളതുമൊന്നും അവൾക്ക് ഒരു പ്രശ്നമേ ആയിരുന്നില്ല.അയാളുമായുള്ള ബന്ധത്തിൽ കല്യാണം കഴിക്കാതെ ഒരു കുട്ടി ഉണ്ടായതും ആ കുട്ടിയെ തന്റെ അറിവോടെ അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാനും അവൾക്ക് യാതൊരു മനസ്സാക്ഷികുത്തുമുണ്ടായിരുന്നില്ല.പക്ഷെ അയാൾ അടിച്ചുകൊണ്ടു വന്ന കൂട്ടുകാരന്റെ ഭാര്യയെ ദയ തോന്നി പാർട്ടി സ്ഥാനമാനങ്ങൾ നൽകി സംരക്ഷിച്ചപ്പോൾ അവളുടെ മാതൃത്വം ഉണർന്നു.തനിക്കു കിട്ടേണ്ട സ്ഥാനമാനങ്ങൾ ആണ് നഷ്ടപ്പെട്ടത്.അതോടെ തന്റെ കുഞ്ഞിന്റെ അച്ഛനെതിരെ അവൾ തിരിഞ്ഞു.ലൈംഗീക അതിക്രമങ്ങൾക്ക് പിടിച്ചകത്തിടാൻ ഇന്ന് വകുപ്പുകൾ പലതാണ്.അതോടെ അയാൾക്കും കൂടെ നിൽക്കേണ്ടി വന്നു.ഈ കാര്യത്തിന് യാതൊരു ഒത്തുതീർപ്പിനും വഴങ്ങാതിരുന്ന സ്വന്തം അച്ഛൻ ഉൾപ്പടെ പലരും ഇതോടെ അവളുടെ ശത്രുവുമായി.അച്ഛൻ മാത്രമല്ല ആ പാർട്ടി മൊത്തത്തിൽ തന്നെ.അതോടെ അവൾ തെരുവിലേക്ക് ഇറങ്ങി.നാണം കെട്ടവളുടെ കൂടെ സ്വയം നാറിയും നിൽക്കുക അല്ലാതെ ആ ചെറുപ്പക്കാരന്റെ മുമ്പിലും മറ്റു വഴികളൊന്നുമില്ലായിരുന്നു.ഡമോക്ലീസിന്റെ വാളുപോലെ അയാളുടെ തലയ്ക്കു മുകളിൽ തൂങ്ങിക്കിടന്നത് നിയമത്തിന്റെ നിരവധി മൂർച്ചയേറിയ വകുപ്പുകളായിരുന്നു.തന്നെയല്ല, ഇതിനുമുമ്പ് മറ്റു പലരെയും തെരുവിൽ ഇറക്കിയ പരിചയവുമുണ്ടല്ലോ.

ശത്രുവിന്റെ ശത്രു മിത്രം എന്നു പറഞ്ഞതുപോലെയായി പിന്നീട് കാര്യങ്ങൾ. പൊക്കിക്കൊണ്ടു നടക്കാനും കൂടെ നിൽക്കാനും ഇന്നുവരെ മഴ നനയാത്ത മാമാ മാധ്യമങ്ങളുടെയും പ്രതിപക്ഷ സംഘടനകളുടെയും നീണ്ട നിര തന്നെയുണ്ടായിരുന്നു.തങ്ങളുടെ കണക്കുകൂട്ടലുകളും തങ്ങൾ പ്രവചിച്ച എക്സിറ്റ് പോളുകളുമെല്ലാം തെറ്റിച്ച് ചരിത്രത്തിലാദ്യമായി കേരളത്തിൽ തുടർച്ചയായി രണ്ടാം തവണയും അധികാരത്തിലേറിയ സിപിഎം നേതൃത്വത്തിലുള്ള എൽഡിഎഫിനോടുള്ള ചൊരുക്ക് അത്രപെട്ടെന്നങ്ങ് തീരുന്നതല്ലല്ലോ.അതിനാൽ പാർട്ടിയെ അടിക്കാൻ കാമദേവൻ തങ്ങൾക്കായി കൊണ്ടു വന്ന വടിയാണ് അതെന്ന് അവർക്ക് കൃത്യമായി അറിയാമായിരുന്നു.പ്രത്യേകിച്ച് തങ്ങൾ പൊക്കിക്കൊണ്ടുവന്ന മറ്റു പല കാര്യങ്ങളും ചീറ്റിയ സ്ഥിതിക്ക്! പണ്ടേ ദുർബല ഇപ്പോൾ ഗർഭിണി എന്നു പറഞ്ഞതുപോലെയായി പിന്നീട് അവരുടെയും കാര്യങ്ങൾ.

ഒടുവിൽ അമ്മത്തൊട്ടിലിൽ നിന്നും ലഭിച്ച കുഞ്ഞിനെ നിയമം പറയുന്ന ഗ്യാരന്റിയോടെ ആന്ധ്രക്കാരായ ദമ്പതികൾക്ക് കൈമാറിയ ശിശുക്ഷേമ സമിതിയെ വരെ മാസങ്ങളോളം മുൾമുനയിൽ നിർത്തി കുഞ്ഞിനെ തിരികെ പോലീസ് സന്നാഹത്തോടെ എത്തിച്ചതിനുശേഷം മധുരവും കഴിച്ചാണ് മാധ്യമങ്ങൾ പിൻമാറിയത്.അമ്മത്തൊട്ടിലുകൾ വഴിയും അല്ലാതെയും തങ്ങൾക്കു ലഭിക്കുന്ന നിരവധി കുട്ടികളെ വളർത്താൻ താൽപ്പര്യപ്പെടുന്നവർക്ക് നിയമം അനുസരിച്ച് കൈമാറാൻ എന്നും താൽപ്പര്യപ്പെടുന്ന ഒരു സമിതിയാണ് ശിശുക്ഷേമ സമിതി.കൂട്ടത്തിൽ ഒരാളെങ്കിലും രക്ഷപെടട്ടെ എന്ന ചിന്ത മാത്രമായിരുന്നു അതിനു പിന്നിലുള്ളതും.ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ ഉള്ളതുപോലെ പുഴുവരിച്ചതും വലിച്ചെറിയപ്പെട്ടതുമായ നവജാത ശിശുക്കളെ ഒരിക്കലും കേരളത്തിൽ എവിടെയും കാണാൻ കഴിയാത്തതും ഇവിടുത്തെ ഇത്തരം സമിതികളുടെ കാര്യക്ഷമത ഒന്നുകൊണ്ടു മാത്രമാണ്.അമ്മത്തൊട്ടിലിൽ നിന്നും ആന്ധ്രക്കാരായ ദമ്പതികൾ കൊണ്ടുപോയ അനുപമയുടെ കുഞ്ഞിനെ നിങ്ങൾ അറിഞ്ഞു.പക്ഷേ ഇതേപോലെ ഉപേക്ഷിക്കപ്പെടുന്ന ആയിരക്കണക്കിന് വരുന്ന മറ്റു കുട്ടികളെ എന്തേ നിങ്ങൾ അറിയാതെ പോയി എന്നൊരു ചോദ്യം മാത്രം ഇവിടെ ബാക്കി കിടപ്പുണ്ട്; ഒരു പത്രത്താളിലും കാണാനാകാതെ.

അങ്കം ജയിച്ച സന്തോഷത്തിൽ എല്ലാവരും മടങ്ങി.സിപിഎമ്മിനെ താറടിക്കാൻ കിട്ടിയ അവസരമല്ല.. നന്നായി പ്രയോജനപ്പെടുത്തി.അനുപമയെ ഒളിമ്പിക്സ് മെഡൽ നേടിവന്ന കായികതാരത്തെപ്പോലെ പൂക്കൾ ചൊരിഞ്ഞാണ് റോഡിൽക്കൂടി എഴുന്നള്ളിച്ചത്.കൈ ഉയർത്തി വഴിയിൽ കണ്ട എല്ലാവരെയും അനുപമ അനുഗ്രഹിക്കുന്നുമുണ്ടായിരുന്നു.കേരളം ലജ്ജിക്കണ്ടേ? അനുപമയെ മുൻനിർത്തി സമരപന്തലിൽ ഉറക്കമൊഴിച്ച് പിണറായി സർക്കാർ താഴെ വീഴും എന്ന് സ്വപ്നം കണ്ടിരുന്ന പലർക്കും ഇതോടെ ലഡു കഴിച്ച് സായൂജ്യമടേണ്ടിയും വന്നു.പക്ഷെ ഇവിടെ ആരും ശ്രദ്ധിക്കാതെ പോയ ഒരു കാര്യമുണ്ട്.പാർട്ടി പ്രവർത്തകനായ ഒരുവന്റെ കാമചാപല്യങ്ങൾക്കു വിധേയമായി തെരുവിലാക്കപ്പെട്ട രണ്ടു യുവതികളെയും അവരുടെ രണ്ടു മക്കളേയും എന്തൊക്കെ ആക്ഷേപങ്ങൾ വന്നിട്ടും കൈവിടാതെ സംരക്ഷിച്ച ഒരു പാർട്ടിയുടെ മഹത്വം.അതിനുവേണ്ടി സ്വന്തം മകളെവരെ തള്ളിപ്പറയേണ്ടി വന്ന, നിരന്തരം നിന്ദകൾ ഏൽക്കേണ്ടി വന്ന ഒരു അച്ഛന്റെ കാര്യം!

കാലം ഒന്നിനും കണക്കുതീർക്കാതെ പോയിട്ടില്ലല്ലോ.അതിന്റെ ആദ്യത്തെ വെടിയാണ് കുഞ്ഞിനെ കൈമാറാൻ അനുപമ ഒപ്പിട്ടു നൽകിയ സമ്മതപത്രത്തിന്റെ കോപ്പി ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.ഇത്രയും കാലം അനുപമ നിഷേധിച്ചിരുന്ന ഒരു കാര്യമായിരുന്നു അത്.

Back to top button
error: