KeralaLead NewsNEWS

വൃക്ക നൽകാൻ വിസമ്മതിച്ച ഭാര്യയെ മര്‍ദ്ദിച്ചു; ഭർത്താവ് അറസ്റ്റിൽ

തിരുവനന്തപുരം: വൃക്ക വില്‍ക്കാന്‍ തയാറാകാത്ത ഭാര്യയെ മര്‍ദിച്ച ഭര്‍ത്താവ് അറസ്റ്റില്‍. വിഴിഞ്ഞം മുള്ളുമുക്ക് സ്വദേശി സാജനാണ് അറസ്റ്റിലായത്. തീരദേശം കേന്ദ്രീകരിച്ചു അനധികൃത വൃക്ക വ്യാപാരം നടക്കുന്നതായി വാര്‍ത്തകള്‍ വന്നതിനെത്തുടര്‍ന്ന് വൃക്ക നല്‍കാന്‍ ഭാര്യ വിസമ്മതിച്ചു.

ഇതോടെ ഇയാള്‍ മദ്യപിച്ചെത്തി മര്‍ദിക്കുന്നത് പതിവായി. കഴിഞ്ഞ ദിവസം കുട്ടികളെയും ഭാര്യയെയും മര്‍ദിച്ചതിനെത്തുടര്‍ന്ന് പൊലീസിനു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

Back to top button
error: