രാജ്യത്ത് 24 മണിക്കൂറിനിടെ 10,549 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ 3,45,55,431 കേസുകളാണ് ആകെ റിപ്പോര്‍ട്ട് ചെയ്തത്. 24 മണിക്കൂറിനിടെ 488 മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണം 4,67,468 ആയി ഉയര്‍ന്നു. ഒറ്റദിവസത്തിനിടെ 9,868 പേര്‍ രോഗമുക്തി നേടി.
ഇതോടെ 3,39,77,830 പേരാണ് ആകെ രോഗമുക്തി നേടിയത്. ഇതുവരെ 63,71,06,009 സാമ്പിളുകള്‍ പരിശോധിച്ചു. രാജ്യത്ത് ഇതുവരെ 1,20,27,03,659 വാക്‌സീന്‍ ഡോസുകള്‍ വിതരണം ചെയ്തു.