KeralaLead NewsNEWS

തക്കാളി മുറിച്ചും കൊടുക്കപ്പെടും

പച്ചക്കറികൾക്കു വലിയ വിലക്കയറ്റമാണ് ഇപ്പോഴുള്ളതെങ്കിലും ഇതിൽ തക്കാളിയുടെ വിലയാണ് ഇപ്പോൾ കേരളത്തിലും തമിഴ്നാട്ടിലുമുൾപ്പെടെ പ്രധാന ചർച്ചാവിഷയം.സമൂഹമാധ്യമങ്ങളിൽ വൈറലാണ് തക്കാളി വിലയിലെ ട്രോളുകൾ.അതിലൊന്നാണ് തക്കാളി മുറിച്ചും കൊടുക്കപ്പെടും എന്നത്.

തുടർച്ചയായി പെയ്ത കനത്തമഴയിൽ തക്കാളിത്തോട്ടങ്ങളിൽ മിക്കതും തണ്ടുചീഞ്ഞും കീടങ്ങൾ കൊണ്ടും നശിച്ചതുമാണ് ഈ സ്ഥിതിവിശേഷത്തിന് വഴിതെളിച്ചത്. ഇത്ര പ്രതികൂലമായ അന്തരീക്ഷം താങ്ങാൻ തക്കാളിക്ക് കഴിയില്ല.തക്കാളിക്കെന്നല്ല മറ്റു പല പച്ചക്കറികൾക്കും.മുറ്റത്തൊരുമുറം കൃഷിയും അടുക്കളത്തോട്ടവും ടെറസ്സ് കൃഷിയുമൊക്കെയായി കേരളം കഴിഞ്ഞ സീസണിൽ പച്ചക്കറി വിലയെ നേരിട്ടെങ്കിലും ഇത്തവണ ഇവിടെയും മഴ പണിപറ്റിച്ചു.

Back to top button
error: