KeralaLead NewsNEWS

കെഎസ്ആർടിസി സ്കാനിയ ബസ് ലോറിക്ക് പിന്നിൽ ഇടിച്ചു; ഡ്രൈവറുടെ നില ഗുരുതരം

കൊച്ചി: കെഎസ്ആര്‍ടിസി സ്‌കാനിയ ബസ് ലോറിക്ക് പിന്നിലിടിച്ച് ഡ്രൈവര്‍ക്ക് ഗുരുതരപരിക്ക്.
ഇയാളെ ആശുപത്രിയിലേക്കു മാറ്റി. ബസിലുണ്ടായിരുന്ന മറ്റു യാത്രക്കാര്‍ക്ക് ആര്‍ക്കും കാര്യമായ പരുക്കുകളില്ല. ഇന്നു പുലര്‍ച്ചെ അഞ്ചരയോടെ തിരുവനന്തപുരത്തുനിന്നു ബെംഗളൂരുവിലേക്കു പോകുകയായിരുന്ന ബസ് തമിഴ്‌നാട്ടില്‍ കൃഷ്ണഗിരിയില്‍ എത്തുന്നതിന് 20 കിലോമീറ്റര്‍ മുന്‍പ് മുന്നില്‍ പോകുകയായിരുന്ന ലോറിക്കു പിന്നില്‍ ഇടിക്കുകയായിരുന്നു.

ബസിന്റെ ഡ്രൈവര്‍ ഇരുന്ന ഭാഗം പൂര്‍ണമായും തകര്‍ന്നു. ഡ്രൈവര്‍ ഉറങ്ങിയതാവാം അപകട കാരണമെന്നു കരുതുന്നു. അപകടമുണ്ടായി ഉണര്‍ന്നപ്പോള്‍ മുന്നില്‍ മറ്റു വാഹനങ്ങള്‍ കണ്ടില്ലെന്നും ഇടിച്ച വാഹനം നിര്‍ത്താതെ പോയിട്ടെണ്ടെന്നും സംഭവ സമയത്ത് ബസിലുണ്ടായിരുന്ന പാലക്കാട് സ്വദേശി ദേവ് നാരായണന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: