കാണാതായ യുവാവിനെ വീട്ടുവളപ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
ഇന്നലെ രാവിലെ 9 മണി മുതലാണ് ഷഹദിനെ കാണാതായത്. തുടർന്ന് നാട്ടുകാരും വീട്ടുകാരും തിരച്ചിൽ നടത്തുന്നതിനിടെയാണ് രാത്രി 9 മണിയോടെയാണ് കിണറ്റിൽ മൃതദേഹം കണ്ടെത്തി. ചങ്ങരംകുളം പോലീസും പൊന്നാനിയിൽ നിന്ന് ഫയർഫോഴ്സും ചേർന്നാണ് മൃതദേഹം കരക്കെത്തിച്ചത്
ചങ്ങരംകുളം: വളയംകുളത്ത് നിന്ന് കാണാതായ യുവാവിനെ വീട്ടുവളപ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. വളയംകുളം അസ്സബാഹ് കോളജിന് പുറകിൽ താമസിക്കുന്ന പണ്ടാരത്തിൽ കാസിമിന്റെ മകൻ ഷഹദ് (21)നെയാണ് വീട്ടുവളപ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ 9 മണി മുതലാണ് യുവാവിനെ കാണാതായത്. തുടർന്ന് നാട്ടുകാരും വീട്ടുകാരും തിരച്ചിൽ നടത്തുന്നതിനിടെയാണ് രാത്രി 9 മണിയോടെയാണ് കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്.
ചങ്ങരംകുളം പോലീസും പൊന്നാനിയിൽ നിന്ന് ഫയർഫോഴ്സും എത്തി മൃതദേഹം കരക്കെത്തിച്ചു.
ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം ബുധനാഴ്ച പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് കൊടുക്കും.
മാതാവ് ജുബൈലിയ,സഹോദരങ്ങൾ: ജാഫർ,ഫായിസ്