KeralaLead NewsNEWS

അശ്ലീല പ്രയോഗങ്ങള്‍ കേരളത്തിന് അപമാനം; ചുരുളി ഒ.ടി.ടിയില്‍ നിന്ന് പിന്‍വലിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ്

തിരുവനന്തപുരം: ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘ചുരുളി’ ഒ.ടി.ടിയില്‍നിന്ന് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്. സിനിമയിലെ അശ്ലീല പ്രയോഗങ്ങള്‍ കേരളത്തിന് അപമാനമാണെന്നും എ സര്‍ട്ടിഫിക്കറ്റ് സിനിമകള്‍ ഒ.ടി.ടിയില്‍ അനുവദിക്കരുതെന്നും യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

എസ്. ഹരീഷിന്റെ തിരക്കഥയില്‍ ലിജോ പെല്ലിശ്ശേരി മൂവി മൊണാസ്ട്രിയും ചെമ്പോസ്‌കിയും ഒപസ് പെന്റയും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ജോജു ജോര്‍ജ്, ചെമ്പന്‍ വിനോദ്, വിനയ് ഫോര്‍ട്ട്, സൗബിന്‍ ഷാഹിര്‍, ജാഫര്‍ ഇടുക്കി തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന വേഷം കൈകാര്യം ചെയ്തിരിക്കുന്നത്.

മധു നീലകണ്ഠനാണ് ഛായാഗ്രഹണം. രംഗനാഥ് രവിയാണ് സൗണ്ട് ഡിസൈന്‍. പ്രേക്ഷകപ്രീതി നേടിയ ചിത്രമായി 25-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ (ഐ.എഫ്.എഫ്.കെ) ചുരുളി തെരഞ്ഞെടുത്തിരുന്നു. sony livല്‍ ആണ്​ ചിത്രം റിലീസ്​ ചെയ്​തിട്ടുള്ളത്​.

Back to top button
error: