KeralaLead NewsNEWS

ചെങ്ങന്നൂരിൽ കുഞ്ഞിനെ കൊന്ന് അമ്മ ആത്മഹത്യ ചെയ്ത സംഭവം; ഭർതൃവീട്ടുകാർക്കെതിരെ ബന്ധുക്കൾ

ചെങ്ങന്നൂരില്‍ കുഞ്ഞിനെക്കൊന്ന് അമ്മ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍തൃവീട്ടുകാര്‍ക്കെതിരെ ആരോപണവുമായി ബന്ധുക്കള്‍. ഭര്‍ത്താവിന്റെ അച്ഛന്റെ മാനസിക പീഡനത്തെ തുടര്‍ന്നാണ് യുവതി മരിച്ചതെന്ന് കുടുംബം ആരോപിക്കുന്നു. മരിക്കും മുന്‍പ് യുവതി ഇക്കാര്യങ്ങള്‍ തുറന്ന് പറയുന്ന വീഡിയോയും ആത്മഹത്യക്കുറിപ്പും ബന്ധുക്കള്‍ പുറത്തുവിട്ടിട്ടുണ്ട്. യുവതിയുടെ ഭര്‍ത്താവ് നേരത്തേ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു.

ഭര്‍ത്താവ് മരിച്ച മനോവിഷമത്തിലാണ് യുവതി മകള്‍ക്ക് വിഷം നല്‍കി ആത്മഹത്യ ചെയ്തതെന്നായിരുന്നു ആദ്യം പുറത്ത് വന്ന വാര്‍ത്ത. എന്നാല്‍ മാനസിക പീഡനം സഹിക്കാനാവാതെയാണ് മകള്‍ ആത്മഹത്യ ചെയ്തതെന്ന് അച്ഛന്‍ പറഞ്ഞു. പുതിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം പോലീസ് അന്വേഷണം ആരംഭിച്ചു.

Back to top button
error: