KeralaLead NewsNEWS

മാറാട് കൂട്ടക്കൊലക്കേസ്; ഒളിവിലായിരുന്ന 2 പ്രതികളും കുറ്റക്കാരെന്ന് കോടതി

കോഴിക്കോട്: 2003-ലെ മാറാട് കൂട്ടക്കൊല കേസില്‍ 2 പ്രതികളും കുറ്റക്കാരെന്ന് വിചാരണ കോടതി. മുഹമ്മദ് കോയ, നിസാമുദ്ദീന്‍ എന്നിവരെയാണ് കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്. വരുന്ന 23-ാം തീയതി ശിക്ഷ വിധിക്കും. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതികളെ 2010-ലും 2011-ലുമായി അറസ്റ്റ് ചെയ്യുകയായിരുന്നു.

കേസില്‍ ആകെ 148 പേരാണ് പ്രതികളായി ഉണ്ടായിരുന്നത്. 86 പേരെയാണ് ഇതുവരെ ശിക്ഷിച്ചിരിക്കുന്നത്. വെള്ളിയാഴ്ച കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയ മുഹമ്മദ് കോയയ്ക്കെതിരെ സ്ഫോടകവസ്തു നിരോധന നിയമപ്രകാരവും നിസാമുദ്ദീന് എതിരെ കൊലക്കുറ്റവുമാണ് ചുമത്തിയിരിക്കുന്നത്.

Back to top button
error: