NEWS

ചായക്കട നടത്തിയ വരുമാനം കൊണ്ട് 26 രാജ്യങ്ങൾ ചുറ്റിയ വിജയൻ അന്തരിച്ചു

ഈജിപ്തിലേക്കായിരുന്നു 2007 ൽ ആദ്യ വിദേശയാത്ര. അവസാനമായി യാത്ര ചെയ്തത് റഷ്യയിലേക്കും

കൊച്ചി: ചായക്കട നടത്തിയ വരുമാനം കൊണ്ട് ലോകം ചുറ്റിയ കൊച്ചി കടവന്ത്ര സ്വദേശി വിജയൻ അന്തരിച്ചു. 76 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. ഭാര്യ മോഹനയ്ക്കൊപ്പം 26 രാജ്യങ്ങളാണ് വിജയൻ സഞ്ചരിച്ചത്. 16 വർഷം കൊണ്ടായിരുന്നു യാത്ര.

Signature-ad

2007 ലായിരുന്നു ആദ്യവിദേശയാത്ര. ഈജിപ്തിലേക്കായിരുന്നു ആദ്യ സന്ദർശനം. അവസാനമായി യാത്ര ചെയ്തത് റഷ്യയിലേക്കും. റഷ്യൻ സന്ദർശനത്തിന് മുൻപായി മന്ത്രി മുഹമ്മദ് റിയാസ് ഇവരുടെ ഹോട്ടൽ സന്ദർശിച്ചിരുന്നു.
മാമു, മായി എന്നിങ്ങനെയാണ് ഇവരെ വിശേഷിപ്പിച്ചിരുന്നത്.

Back to top button
error: