KeralaLead NewsNEWS

യുഎസിൽ കോഴഞ്ചേരി സ്വദേശിയെ വെടിവച്ചു കൊന്നത് 15കാരൻ; അറസ്റ്റിൽ

യുഎസില്‍ വെടിയേറ്റ് മലയാളി മരിച്ച സംഭവത്തില്‍ 15കാരന്‍ അറസ്റ്റില്‍. ഡാലസ് കൗണ്ടി മെസ്‌കിറ്റ് സിറ്റിയിലെ ഗലോവയില്‍ ബ്യൂട്ടി സപ്ലൈ സ്റ്റോര്‍ നടത്തിവന്ന പത്തനംതിട്ട കോഴഞ്ചേരി ചരുവില്‍ സാജന്‍ മാത്യൂസ് (സജി-56) ആണ് കൊല്ലപ്പെട്ടത്. മോഷണശ്രമത്തിനിടെയാണ് കൊലപാതകം.

പ്രാദേശിക സമയം ബുധനാഴ്ച ഉച്ചയ്ക്കാണ് സംഭവം. സാജന്റെ സ്റ്റോറിലേക്ക് അതിക്രമിച്ച് കയറിയ അക്രമി മോഷണശ്രമത്തിനിടെ കൗണ്ടറിലുണ്ടായിരുന്ന സാജന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ സംഭവസ്ഥലത്തെത്തിയ പോലീസ് സാജനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കോഴഞ്ചേരി ചെരുവിൽ കുടുംബാംഗമായ സാജൻ മാത്യൂസ് 2005 ലാണ് കുവൈത്തിൽ നിന്ന് അമേരിക്കയിൽ എത്തിയത്. ഡാലസ് സെഹിയോൻ മാർത്തോമ ചർച്ച് അംഗമാണ്. മെസ്‌കിറ്റില്‍ അടുത്തിടെയാണ് സുഹൃത്തുക്കളിൽ ചിലരുമായി ചേർന്ന് സാജന്‍ സൗന്ദര്യവർധക വസ്തുക്കളുടെ കട തുടങ്ങിയത്. ഡാലസ് പ്രസ്ബിറ്റീരിയന്‍ ഹോസ്പിറ്റലിൽ നഴ്‌സായ മിനി സജിയാണ് ഭാര്യ. രണ്ട് മക്കളുണ്ട്

Back to top button
error: