KeralaLead NewsNEWS

വെള്ളക്കെട്ടില്‍ വീണ് 3 വയസുകാരന്‍ മരിച്ചു

കണ്ണൂർ: ഇരിക്കൂറിൽ വെള്ളക്കെട്ടിൽ വീണ് മൂന്ന് വയസുകാരൻ മരിച്ചു. പടയങ്ങാട്, കുഞ്ഞിപ്പള്ളിക്ക് സമീപം സാജിദിന്റെ മകൻ നസലാണ് മരിച്ചത്.

വീട്ടിൽ കിണറ് കുഴിക്കുന്നതിന്റെ ഭാഗമായി കുഴിച്ച കുഴിയിലെ വെള്ളത്തിൽ വീണാണ് കുട്ടി മരിച്ചത് എന്നാണ് പോലീസ് പറയുന്നത്. ഇന്ന് ഉച്ചയ്ക്കാണ് സംഭവം. കളിക്കുന്നതിനിടയിൽ കാൽ വഴുതി വെള്ളക്കെട്ടിൽ വീഴുകയായിരുന്നു.

ആശുപത്രിയിലേക്ക് എത്തിക്കുമ്പോഴേക്കും കുട്ടി മരിച്ചിരുന്നു. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തുകയാണ്.

Back to top button
error: