IndiaLead NewsNEWS

ഒളിച്ചോടി 13കാരിയെ വിവാഹം ചെയ്ത 21കാരന്‍ അറസ്റ്റില്‍

പൊള്ളാച്ചി: 13കാരിയെ വിവാഹം ചെയ്ത 21കാരന്‍ അറസ്റ്റില്‍. പുറവിപാളയത്തില്‍ താമസിക്കുന്ന നിര്‍മാണത്തൊഴിലാളിയായ ഭാരതി കണ്ണനാണ് (21) പോക്സോ നിയമപ്രകാരം അറസ്റ്റിലായത്.
വിദ്യാര്‍ത്ഥിയായ 8-ാം ക്ലാസുകാരിയുമായി ഒളിച്ചോടി അംബ്രാംപാളയത്തിലെ ഒരു ഗണപതിക്ഷേത്രത്തില്‍ വെച്ച് വിവാഹിതരാവുകയായിരുന്നു. കുട്ടിയെ കാണാത്തതിനാല്‍ രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കി. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഇരുവരെയും കണ്ടെത്തിയത്.

Back to top button
error: