NEWS

പണം കടം കൊടുത്തില്ല, അയല്‍ക്കാരനെ യുവതി ബലാത്സംഗ കേസിൽ കുടുക്കി; ഒടുവിൽ മാനസാന്തരം

ഒരു മാസം മുമ്പ് മൂന്നംഗ സംഘം വാടക വീട്ടില്‍ നിന്ന് തന്നെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു എന്നാണ് പരാതി. ഇവര്‍ തോക്കൂകാട്ടി ഭീഷണിപ്പെടുത്തി, വീട്ടിന് പുറത്തിറങ്ങരുതെന്നും പറഞ്ഞു. സംഭവം പുറത്ത് പറഞ്ഞാല്‍ ആ ഫോട്ടോകള്‍ പ്രചരിപ്പിക്കുമെന്നാണ് ഭീഷണി

ഹൈദരാബാദ്: കാശ് കടം ചോദിച്ചിട്ട് കൊടുക്കാത്ത അയല്‍ക്കാരനെ യുവതി ‘വ്യാജബലാത്സംഗ കേസിൽ’ കുടുക്കി. അയല്‍ക്കാരനും രണ്ട് സുഹൃത്തുക്കളും ചേര്‍ന്ന് തന്നെ ബലാത്സംഗം ചെയ്തു എന്ന് ഇവര്‍ പൊലീസിൽ പരാതിപ്പെട്ടു. കടം ചോദിച്ച പതിനായിരം രൂപ നല്‍കാന്‍ അയല്‍ക്കാരന്‍ വിസമ്മതിച്ചതാണ് വ്യാജ ബലാത്സംഗ പരാതിക്ക് പിന്നില്‍.

പരാതിക്കാരി ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് ജീവിക്കുകയാണ്. അയൽ വീടുകളില്‍ ജോലി ചെയ്താണ് കഴിയുന്നത്. രണ്ട് ദിവസം മുമ്പാണ് ഗോല്‍ക്കോണ്ട പൊലീസില്‍ ഇവര്‍ പരാതി നല്‍കിയത്. വാടക വീട്ടില്‍ നിന്ന് തന്നെ തട്ടിക്കൊണ്ടുപോയി മൂന്നംഗ സംഘം ബലാത്സംഗം ചെയ്തു എന്നാണ് ഇവരുടെ പരാതി. കാറിനുള്ളില്‍ വച്ചായിരുന്നത്രേ ബലാത്സംഗം.

ഇവര്‍ തോക്കൂകാട്ടി തന്നെ ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നുണ്ട്. വീട്ടിന് പുറത്തിറങ്ങരുതെന്നും അവര്‍ ഭീഷണിപ്പെടുത്തിയത്രേ.
അത് കൊണ്ട് കഴിഞ്ഞ ഒരു മാസമായി താൻ വീടിന് പുറത്ത് പോകാറില്ലെന്നും ഇവരുടെ പരാതിയിൽ പറയുന്നു. സംഭവത്തെക്കുറിച്ച് പുറത്ത് പറഞ്ഞാല്‍ ഇവരെടുത്ത ഫോട്ടോകള്‍ പ്രചരിപ്പിക്കുമെന്നത്രേ ഭീഷണി.

ഒരുമാസം മുമ്പാണ് താൻ ബലാത്സംഗത്തിനിരയാത് എന്നാണ് പരാതിയില്‍ പറയുന്നത്. ഇവരുടെ പരാതിയില്‍ കേസെടുക്കുകയും ഇവരെ വൈദ്യപരിശോധനയ്ക്ക് അയക്കുകയും ചെയ്തു.
തുടർന്ന് പരാതിക്കാരിയായ സ്ത്രീ ചൂണ്ടിക്കാട്ടിയ പ്രതികളെ തൂക്കിയെടുത്ത് അകത്തിടുകയും ചെയ്തു.
എന്നാല്‍ പൊലീസിനെ ഞെട്ടിച്ച് കൊണ്ട് കഴിഞ്ഞ ദിവസം ഇവര്‍ പൊലീസ് സ്റ്റേഷനിലെത്തി താന്‍ നല്‍കിയത് വ്യാജ പരാതിയാണെന്ന് പറയുഞ്ഞു. കടം ചോദിച്ച പണം നല്‍കാത്തതിനാലാണ് വ്യാജ പരാതി നല്‍കിയതെന്നും അവര്‍ പറഞ്ഞു. ചികിത്സയ്ക്കായി ഇയാളോട് പതിനായിരം രൂപ ചോദിച്ചതായും നല്‍കിയില്ലെന്നും അവര്‍ വെളിപ്പെടുത്തി. ഇതിന്റെ ദേഷ്യത്തിലാണ് ബലാത്സംഗ പരാതി നല്‍കിയത്.

സംഭവത്തില്‍ എന്ത് നടപടി സ്വീകരിക്കണമെന്ന്‌ നിയമോപദേശം തേടിയിരിക്കുകയാണ് പൊലീസ്.

Back to top button
error: