NEWS

പന്തളത്ത് അതിഥി തൊഴിലാളിയെ കൊല്ലപ്പെടുത്തിയ പ്രതി അറസ്റ്റിൽ

പശ്ചിമ ബംഗാൾ സ്വാദേശി ഹനീന്ദ്ര ദാസിനെ കൊലപ്പെടുത്തിയ ശേഷം ശേഷം നാടുവിടാൻ ശ്രമിച്ച പ്രതി ബിധൻചന്ദ്രയെ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് പോലീസ് പിടികൂടിയത്

പന്തളം: പ്രൈവറ്റ് ബസ്സ് സ്റ്റാൻഡിൽ കൊലചെയ്യപ്പെട്ട പശ്ചിമ ബംഗാൾ സ്വാദേശി ഹനീന്ദ്ര ദാസ് ( 46) ന്റെ കൊലയാളി ബംഗാൾ സ്വാദേശി ബിധൻചന്ദ്രയെ (35) പന്തളം പോലീസ് അറസ്റ്റ് ചെയ്തു.
കൊലപാതകത്തിന് ശേഷം നാടുവിടാൻ ശ്രമിച്ച ഇയാളെ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് പോലീസ് പിടികൂടിയത്.
പത്തനംതിട്ട എസ്.പി ആർ. നിശാന്തിനീ, എ.എസ്.പി, എൻ. രാജൻ, അടൂർ ഡെപ്യൂട്ടി സുപ്രണ്ട് ആർ. ബിനു, പന്തളം സി.ഐ, എസ്. ശ്രീകുമാർ, എസ്.ഐ, ബി. എസ്. ശ്രീജിത്ത്‌ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്

Back to top button
error: