KeralaNEWS

രാ​ജ്യ​സ​ഭാ ഉ​പ​തെ​രെ​ഞ്ഞെ​ടു​പ്പ് : ജോസ് കെ മാണി ഇട​തു​പ​ക്ഷ ജ​നാ​ധി​പ​ത്യ​മു​ന്ന​ണി സ്ഥാ​നാ​ര്‍​ഥി ​

രാ​ജ്യ​സ​ഭാ ഉ​പ​തെ​രെ​ഞ്ഞെ​ടു​പ്പ് :ഇട​തു​പ​ക്ഷ ജ​നാ​ധി​പ​ത്യ​മു​ന്ന​ണി സ്ഥാ​നാ​ര്‍​ഥി​ജോ​സ് കെ.​മാ​ണി

രാ​ജ്യ​സ​ഭാ ഉ​പ​തെ​രെ​ഞ്ഞെ​ടു​പ്പി​ല്‍ ഇ​ട​തു​പ​ക്ഷ ജ​നാ​ധി​പ​ത്യ​മു​ന്ന​ണി സ്ഥാ​നാ​ര്‍​ഥി​യാ​യി ജോ​സ് കെ.​മാ​ണി​യെ കേ​ര​ളാ കോ​ണ്‍​ഗ്ര​സ് എം ​പാ​ര്‍​ട്ടി നേ​തൃ​യോ​ഗം തീ​രു​മാ​നി​ച്ചു. ജോ​സ് കെ.​മാ​ണി മു​മ്പ് വ​ഹി​ച്ചി​രു​ന്ന രാ​ജ്യ​സ​ഭാം​ഗ​ത്വ​ത്തി​ന്‍റെ തു​ട​ര്‍​ന്നു​ള്ള കാ​ലാ​വ​ധി​യി​ലേ​ക്കാ​ണ് തീ​രു​മാ​നം.

മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്‍റെ വ​സ​തി​യി​ല്‍ ചേ​ര്‍​ന്ന പാ​ര്‍​ല​മെ​ന്‍റ​റി പാ​ര്‍​ട്ടി യോ​ഗ​ത്തി​ല്‍ ചെ​യ​ര്‍​മാ​ന്‍ ജോ​സ്.​കെ.​മാ​ണി, തോ​മ​സ് ചാ​ഴി​ക്കാ​ട​ന്‍ എം​പി, ഗ​വ​ണ്‍​മെ​ന്‍റ് ചീ​ഫ് വി​പ്പ് ഡോ. ​എ​ൻ.​ജ​യ​രാ​ജ്, എം​എ​ല്‍​എ​മാ​രാ​യ ജോ​ബ് മൈ​ക്കി​ൾ, പ്ര​മോ​ദ് നാ​രാ​യ​ണ്‍, സെ​ബാ​സ്റ്റ്യ​ന്‍ കു​ള​ത്തു​ങ്ക​ല്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്ത​താ​യി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സ്റ്റീ​ഫ​ന്‍ ജോ​ര്‍​ജ് അ​റി​യി​ച്ചു.

രാ​ജ്യ​സ​ഭാ​സ്ഥാ​നാ​ര്‍​ഥി​ത്വം ജോ​സ്.​കെ.​മാ​ണി ത​ന്നെ ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന് കേ​ര​ളാ കോ​ണ്‍​ഗ്ര​സ് എം ​സം​സ്ഥാ​ന സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി യോ​ഗ​ത്തി​ല്‍ ഏ​ക​ക​ണ്ഠ​മാ​യി അ​ഭി​പ്രാ​യ​മു​യ​ര്‍​ന്നി​രു​ന്നു. രാ​ജ്യ​സ​ഭാ തെ​രെ​ഞ്ഞെ​ടു​പ്പ് വി​ജ്ഞാ​പ​ന​ത്തെ​ത്തു​ട​ര്‍​ന്ന് വി​വി​ധ ത​ല​ത്തി​ലു​ള്ള പാ​ര്‍​ട്ടി ഘ​ട​ക​ങ്ങ​ളു​മാ​യും നേ​താ​ക്ക​ളു​മാ​യു​മു​ള്ള ആ​ശ​യ​വി​നി​മ​യ​ത്തി​ലും ഇ​തേ അ​ഭി​പ്രാ​യം ത​ന്നെ ഉ​യ​ര്‍​ന്നി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: