കൊച്ചി: മാധ്യമങ്ങളുടെ ചോദ്യങ്ങളില്‍നിന്ന് ഓടിയൊളിക്കില്ലെന്ന് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. ഒരു വര്‍ഷത്തിലേറെ നീണ്ട ജയില്‍ വാസത്തിനു ശേഷം പുറത്തിറങ്ങിയ സ്വപ്ന, അഭിഭാഷകനെ കാണാന്‍ കൊച്ചിയില്‍ എത്തിയപ്പോഴായിരുന്നു പ്രതികരണം.
ഇപ്പോള്‍ നിയമപരമായ കാര്യങ്ങള്‍ ചെയ്യുന്നതിന്റെ തിരക്കിലാണ്, തിരുവനന്തപുരത്ത് അമ്മയുടെ കൂടെ മാധ്യമങ്ങളെ കാണുമെന്നും അതു കഴിഞ്ഞ് മാനസികമായി തയാറായിക്കഴിഞ്ഞാല്‍ എല്ലാവരോടും എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി നല്‍കുമെന്നും സ്വപ്ന പ്രതികരിച്ചു.
ഭര്‍ത്താവിനും മകനുമൊപ്പമാണ് സ്വപ്ന കൊച്ചിയില്‍ അഭിഭാഷകനെ കാണാനെത്തിയത്. ഇന്നലെ രാത്രി വൈകിയും അഭിഭാഷകനുമായി കേസുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത ശേഷമാണ് മടങ്ങിയത്. തുടര്‍ന്ന് ഇന്നും വക്കീല്‍ ഓഫിസില്‍ എത്തുകയായിരുന്നു.