ട്സാപ്പിലെ ഡിലീറ്റ് ഫോര്‍ എവരിവണ്‍ ഫീച്ചര്‍ മാറുന്നു. ഇനി മൂന്നു മാസത്തിനുള്ളില്‍ വരെ ഒരാള്‍ക്ക് താന്‍ പോസ്റ്റു ചെയ്ത മെസേജ് ഡിലീറ്റു ചെയ്യാന്‍ സാധിച്ചേക്കാമെന്ന് വിവരം.
ഏകദേശം 68 മിനിറ്റും 16 സെക്കന്‍ഡുമാണ് വാട്സാപ്പില്‍ ഒരാള്‍ പോസ്റ്റു ചെയ്യുന്ന സന്ദേശം ഡിലീറ്റു ചെയ്യാന്‍ ഇപ്പോള്‍ ലഭിക്കുന്ന സമയം.2017-ലാണ് വാട്‌സാപ് ഈ ഫീച്ചര്‍ ആദ്യമായി അവതരിപ്പിച്ചത്. തുടക്കത്തില്‍ പരിധി ഏഴ് മിനിറ്റായിരുന്നു. 2018-ല്‍ ഡിലീറ്റ് ഫോര്‍ എവരിവണ്‍ പരിധി 4,096 സെക്കന്‍ഡായി ഉയര്‍ത്തി.
അതായത് ഒരു മണിക്കൂര്‍, 8 മിനിറ്റ്, 16 സെക്കന്‍ഡ്. കൂടാതെ, വാട്‌സാപ്പില്‍ മൂന്ന് പുതിയ ഫീച്ചറുകള്‍ കൂടി അവതരിപ്പിച്ചിട്ടുണ്ട്. മെറ്റായുടെ ഉടമസ്ഥതയിലുള്ള വാട്‌സാപ് ആപ്പിന്റെ വെബ് പതിപ്പിനും മൊബൈല്‍ പതിപ്പിനും ഈ പുതിയ ഫീച്ചര്‍ ലഭിക്കും.