റാന്നി: കാര്‍ വാടകയ്ക്കെടുത്ത ശേഷം മറിച്ചുവിറ്റ കേസിൽ ഒരാൾ അറസ്റ്റിൽ. റാന്നി സ്വദേശിയും കോട്ടയം നെടുങ്ങാടപ്പള്ളി ബഥനി ഹൗസിൽ താമസിക്കുകയും ചെയ്യുന്ന ഗോഡ് ലി ദേവാണ് (46) അറസ്റ്റിലായത്.
ഇയാൾ നിരവധി വാഹനമോഷണ കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറയുന്നു. 25 ലക്ഷം രൂപയുടെ വായ്പ തരപ്പെടുത്താമെന്നു പറഞ്ഞ് തൃശൂര്‍ സ്വദേശിയുടെ പക്കല്‍നിന്ന് 2.25 ലക്ഷം രൂപ വാങ്ങിയതിനും ഇയാൾക്കെതിരെ കേസുണ്ട്.
റാന്നി സ്റ്റേഷനില്‍ എത്തിച്ചപ്പോള്‍ ഇയാള്‍ക്കെതിരെ പത്തോളം പരാതികള്‍ ലഭിച്ചതായും എസ്ഐ പറഞ്ഞു. സിവില്‍ പോലീസ് ഓഫീസര്‍മാരായ എല്‍.പി. ബിജു, ഉണ്ണി കൃഷ്ണന് എന്നിവരും ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്.