NEWS

16കാരിയെ പീഡിപ്പിച്ച 17കാരന്‍ പെണ്‍കുട്ടിയുടെ പിതാവിനെ കൊലപ്പെടുത്താനും ശ്രമം

ഒരേ സ്കൂളിൽ പഠിച്ചവരാണ് ഇരുവരും. കാലങ്ങളായി അടുപ്പത്തിലുമാണ് വിവരം. ഇതിനു മുമ്പും പെൺകുട്ടിയെ കാണാൻ യുവാവ് വീട്ടിലെത്തിയിട്ടുണ്ട്

പത്തനംതിട്ട: 16 വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പതിനേഴുകാരൻ അറസ്റ്റിൽ. പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇരുനില വീട്ടിലെ രണ്ടാമത്തെ നിലയിലാണ് പെൺകുട്ടിയുടെ മുറി. ഇവിടെ അപരിചിതസാന്നിധ്യം സംശയിച്ച് പിതാവ് എത്തിയപ്പോഴാണ് പതിനേഴുകാരനെ മകൾക്കൊപ്പം കണ്ടെത്തിയത്. പെൺകുട്ടിയുടെ പിതാവിനെ കണ്ട യുവാവ് മുകളിലത്തെ നിലയിൽ നിന്ന് താഴേക്ക് ചാടി ഇരുചക്രവാഹനത്തിൽ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിതാവ് തടഞ്ഞു. എന്നാൽ മുന്നോട്ടെടുത്ത വാഹനം തട്ടി അപകടം സംഭവിക്കാതിരിക്കാൻ ഗൃഹനാഥൻ പിൻമാറി. പിന്നീട് മകളോട് കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കിയ ശേഷമാണ് പിതാവ് പോലീസിൽ പരാതി നൽകിയത്. ഇരുവരും ഒരേ സ്കൂളിൽ പഠിച്ചവരാണെന്നും കാലങ്ങളായി അടുപ്പത്തിലാണെന്നുമാണ് വിവരം. ഇതേത്തുടർന്നാണ് പെൺകുട്ടിയെ കാണാൻ യുവാവ് വീട്ടിലെത്തിയത്.

Signature-ad

പ്രതി പോലീസിൽ നൽകിയ മൊഴി അനുസരിച്ച് ഏതാനം ദിവസങ്ങൾക്ക് മുൻപും ഇയാൾ പെൺകുട്ടിയെ കാണാൻ വീട്ടിൽ എത്തിയിരുന്നു. പെൺകുട്ടിയുടേയും പിതാവിന്റേയും മൊഴി രേഖപ്പെടുത്തിയ ശേഷം പെൺകുട്ടിയുടെ വൈദ്യപരിശോധനയും നടത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് 17കാരനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തത്. പോക്സോ വകുപ്പ് ചുമത്തിയാണ് കേസ് എടുത്തത്. ഇതിന് പുറമേ പെൺകുട്ടിയുടെ പിതാവിനെ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതിനും കേസെടുത്തു. വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു.

Back to top button
error: