
ഭോപ്പാൽ: ദീപാവലി ആഘോഷിക്കുന്നതിനിടയിൽ രോഗിയുടെ കാര്യം മറന്നു പോയതോടെ ആശുപത്രിയിലെ പ്രസവ വാർഡിൽ യുവതി ചികിത്സ കിട്ടാതെ മരിച്ചു. വ്യാഴാഴ്ച രാത്രിയോടെ ബുന്ദേൽഖണ്ഡ് മെഡിക്കൽ കോളജിൽ വെച്ചാണ് 26കാരി മരിച്ചത്. പ്രസവ വാർഡിന് പുറത്ത് ജീവനക്കാർ പടക്കം പൊട്ടിച്ചും മറ്റും ദീപാവലി ആഘോഷമാക്കുന്നതിനിടയിൽ മരണം സംഭവിക്കുകയായിരുന്നു.