KeralaLead NewsNEWS

ആലത്തൂരില്‍ ഇരട്ട സഹോദരിമാരെയും 2 സഹപാഠികളെയും കാണാതായി; അന്വേഷണം ആരംഭിച്ച് പോലീസ്

പാലക്കാട്: ആലത്തൂരില്‍ ഇരട്ട സഹോദരിമാരെയും സഹപാഠികളായ രണ്ടു വിദ്യാര്‍ഥികളെയും കാണാതായെന്ന് പരാതി. ബുധനാഴ്ച ഉച്ചയ്ക്കു ശേഷമാണ് സംഭവം. ഒമ്പതാംക്ലാസ് വിദ്യാര്‍ഥിനികളായ സഹോദരിമാര്‍ സഹപാഠികള്‍ക്കൊപ്പം വൈകുന്നേരം പാലക്കാട് ബസ് സ്റ്റാന്‍ഡിലും പാര്‍ക്കിലും നടക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇവിടെ നിന്നും ഇവര്‍ തമിഴ്‌നാട്ടിലേയ്ക്കു പോയിട്ടുണ്ടാകാം എന്നാണു വിലയിരുത്തല്‍.

കുട്ടികള്‍ സുരക്ഷിതരാണെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു. ഇവരില്‍ ഒരാളുടെ പക്കല്‍ മൊബൈല്‍ ഫോണ്‍ ഉണ്ടായിരുന്നെങ്കിലും പാലക്കാടുവച്ച് ഓഫായിരിക്കുകയാണ്. അതുകൊണ്ടു തന്നെ എവിടേക്കു പോയി എന്നതില്‍ വ്യക്തതയില്ല. ആലത്തൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Back to top button
error: