NEWS

കേന്ദ്രത്തോടൊപ്പം കര്‍ണാടക, അസം, ത്രിപുര, ഗോവ, ഉത്തര്‍പ്രദേശ്, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് സര്‍ക്കാരുകളും ഇന്ധനവില കുറച്ചു; കേരളം കുറയ്ക്കില്ലെന്ന് ധനമന്ത്രി

കേരളത്തിൽ ഇന്ധന നി​​​കു​​​തി​​​യി​​​ൽ കു​​​റ​​​വു വ​​​രു​​​ത്തി​​​ല്ലെ​​​ന്ന് ധ​​​ന​​​മ​​​ന്ത്രി കെ.​​​എ​​​ൻ ബാ​​​ല​​​ഗോ​​​പാ​​​ൽ. കേ​​​ന്ദ്രസ​​​ർ​​​ക്കാ​​​ർ 33 രൂപ വരെ വർധിപ്പിച്ച സ്പെഷ്യൽ എക്സൈസ് ഡ്യൂട്ടിയിൽ നിന്നാണ് ഇപ്പോൾ 5 രൂപ കുറച്ചത്. ഇ​​​തു സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ​​​ക്കു വീ​​​തം വ​​​യ്ക്കു​​​ന്ന​​​ത​​​ല്ല. പെ​​​ട്രോ​​​ൾ, ഡീ​​​സ​​​ൽ, മ​​​ദ്യം എ​​​ന്നി​​​വ​​​യി​​​ൽ മാ​​​ത്ര​​​മാ​​​ണ് സംസ്ഥാനത്തിന് നി​​​കു​​​തി ചു​​​മ​​​ത്താ​​​ൻ അ​​​ധി​​​കാ​​​ര​​​മു​​​ള്ള​​​ത്. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ നി​​​കു​​​തി കു​​​റ​​​യ്ക്കാ​​​ൻ ആ​​​ലോ​​​ചി​​​ക്കു​​​ന്നി​​​ല്ലെ​​​ന്നു ധ​​​ന​​​മ​​​ന്ത്രി

കേന്ദ്രസർക്കാർ പെട്രോളിന് അഞ്ചു രൂപയും ഡീസലിന് പത്ത് രൂപയും കുറച്ചു. തൊട്ടുപിന്നാലെ കർണാടക ഉൾപ്പടെ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളായ അസം, ത്രിപുര, മണിപ്പൂര്‍, കര്‍ണാടക, ഗോവ സര്‍ക്കാരുകളും ലിറ്ററിന് ഏഴ് രൂപ കുറയ്ക്കും. ഉത്തര്‍ പ്രദേശില്‍ 12 രൂപ കുറയ്ക്കുമെന്നാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രഖ്യാപനം. ഉത്തരാഖണ്ഡില്‍ ലിറ്ററിന് രണ്ട് രുപ കുറയ്ക്കും. ഹിമാചലും ഗണ്യമായ വിലക്കുറവ് വരുത്താനുള്ള തയ്യാറെടുപ്പിലാണ്.

Signature-ad

​​​ പക്ഷേ കേരളത്തിൽ ഇന്ധന നി​​​കു​​​തി​​​യി​​​ൽ കു​​​റ​​​വു വ​​​രു​​​ത്തി​​​ല്ലെ​​​ന്നു ധ​​​ന​​​മ​​​ന്ത്രി കെ.​​​എ​​​ൻ. ബാ​​​ല​​​ഗോ​​​പാ​​​ൽ സൂ​​​ചി​​​പ്പി​​​ച്ചു. കേ​​​ന്ദ്രസ​​​ർ​​​ക്കാ​​​ർ 33 രൂപ വരെ വർധിപ്പിച്ച സ്പെഷ്യൽ എക്സൈസ് ഡ്യൂട്ടിയിൽ നിന്നാണ് ഇപ്പോൾ 5 രൂപ കുറച്ചത്. ഇ​​​തു സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ​​​ക്കു വീ​​​തം വ​​​യ്ക്കു​​​ന്ന​​​ത​​​ല്ല.

സം​​​സ്ഥാ​​​ന​​​ത്തി​​​ന് പെ​​​ട്രോ​​​ൾ, ഡീ​​​സ​​​ൽ, മ​​​ദ്യം എ​​​ന്നി​​​വ​​​യി​​​ൽ മാ​​​ത്ര​​​മാ​​​ണ് നി​​​കു​​​തി ചു​​​മ​​​ത്താ​​​ൻ അ​​​ധി​​​കാ​​​ര​​​മു​​​ള്ള​​​ത്. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ നി​​​കു​​​തി കു​​​റ​​​യ്ക്കാ​​​ൻ ആ​​​ലോ​​​ചി​​​ക്കു​​​ന്നി​​​ല്ലെ​​​ന്നു ധ​​​ന​​​മ​​​ന്ത്രി പ്ര​​​തി​​​ക​​​രി​​​ച്ചു.

എന്നാൽ പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കേന്ദ്രം കുറച്ചതോടെ സംസ്ഥാനത്തെ നികുതിയും ആനുപാതികമായി കുറഞ്ഞു. ഇതനുസരിച്ച് കേരളത്തിൽ പെട്രോളിന് 6.57 രൂപയും ഡീസലിന് 12.33 രൂപയും കുറയും.

ഇതുവഴി സംസ്ഥാന സർക്കാരിന് പെട്രോളിന് 1.07 രൂപയും ഡീസലിന് 2.35 രൂപയും നഷ്ടമാകും. കേരളത്തിന് പ്രതിദിന നഷ്ടം 1.80 കോടി രൂപ.

ജില്ലാ ആസ്ഥാനങ്ങളിലെ ഇന്ധനവില

തിരുവനന്തപുരം
പെട്രോൾ: 106. 34
ഡീസൽ: 93.46

കൊല്ലം
പെട്രോൾ: 105.62
ഡീസൽ: 92.79

പത്തനംതിട്ട
പെട്രോൾ: 105.27
ഡീസൽ: 92.46

ആലപ്പുഴ
പെട്രോൾ: 104.63
ഡീസൽ: 91.86

കോട്ടയം
പെട്രോൾ: 104.66
ഡീസൽ: 91.89

ഇടുക്കി
പെട്രോൾ: 105.40
ഡീസൽ: 92.49

എറണാകുളം
പെട്രോൾ: 104.15
ഡീസൽ: 91.41

തൃശൂർ
പെട്രോൾ: 104.80
ഡീസൽ: 92.03

പാലക്കാട്
പെട്രോൾ: 105.47
ഡീസൽ: 92.65

മലപ്പുറം
പെട്രോൾ: 104.95
ഡീസൽ: 92.18

കോഴിക്കോട്
പെട്രോൾ: 104.44
ഡീസൽ: 91.71

വയനാട്
പെട്രോൾ: 105.40
ഡീസൽ: 92.54

കണ്ണൂർ
പെട്രോൾ: 104.40
ഡീസൽ: 91.67

കാസർകോട്
പെട്രോൾ: 105.38
ഡീസൽ: 92.58

Back to top button
error: