NEWS

നവവധുവിനെ ബലാൽസംഗം ചെയ്ത് ഗർഭിണിയാക്കി, ഒടുവിൽ അകത്തായി

ഈ സാഹചര്യം മുതലെടുത്ത് ഇയാള്‍ യുവതിയെ ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തി. ബന്ധു വീട്ടിലെത്തിയ ശേഷവും പലതവണ ഭീഷണിപ്പെടുത്തി ഇയാള്‍ യുവതിയെ ബലാല്‍സംഗം ചെയ്തു. തുടര്‍ന്ന് വിവാഹിതയായ യുവതിക്ക് ഭര്‍തൃവീട്ടില്‍ വച്ച് ശാരീരിക അവശതകള്‍ ഉണ്ടായി. തുടർന്നുള്ള പരിശോധനയില്‍ ഗര്‍ഭിണിയാണെന്ന് വ്യക്തമായി

കൊല്ലം: യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ വ്യക്തി പോലീസ് പിടിയിലായി. മലപ്പുറം ജില്ലയില്‍ കരുവാരക്കുണ്ട് കുട്ടത്തി പട്ടിക്കാടന്‍ ഹൗസില്‍ അന്‍സാരി (49) ആണ് കൊട്ടിയം പോലീസിന്‍റെ പിടിയിലായത്. വിവാഹ നിശ്ചയം കഴിഞ്ഞ യുവതി വിവാഹത്തിന്‍റെ ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് ബന്ധുവിന്‍റെ വീട്ടില്‍ നിന്ന സമയത്താണ് ഇയാള്‍ അടുപ്പം കൂടിയത്.

Signature-ad

വീട്ടില്‍ സര്‍ട്ടിഫിക്കറ്റും മറ്റും എടുക്കുവാന്‍ യുവതി പോയപ്പോള്‍ അന്‍സാരിയും കൂടെ പോകാന്‍ സന്നദ്ധനായി. ഇവര്‍ വീട്ടിൽ വന്നപ്പോള്‍ വീട്ടില്‍ ആരും ഇല്ലായിരുന്നു. ഈ സാഹചര്യം മുതലെടുത്ത് ഇയാള്‍ യുവതിയെ ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തുകയായിരുന്നു. മടങ്ങി ബന്ധു വീട്ടിലെത്തിയ ശേഷവും പലതവണ ഭീഷണിപ്പെടുത്തി ഇയാള്‍ യുവതിയെ ബലാല്‍സംഗം ചെയ്തു. തുടര്‍ന്ന് വിവാഹിതയായ യുവതിക്ക് ഭര്‍തൃവീട്ടില്‍ വച്ച് ശാരീരിക അവശതകള്‍ ഉണ്ടായി. തുടർന്നുള്ള പരിശോധനയില്‍ ഗര്‍ഭിണിയാണെന്ന് വ്യക്തമായി.

ഗര്‍ഭസ്ഥ ശിശുവിന്‍റെ പ്രായവ്യത്യാസം ശ്രദ്ധയില്‍പ്പെട്ട ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് യുവതിയെ തിരികെ അവരുടെ വീട്ടിലെത്തിച്ചു. യുവതിയുടെ ബന്ധുക്കളുമായി നല്ല ബന്ധത്തിലുളള പ്രതിയുടെ സ്വാധീനത്തില്‍ യുവതിയുടെ ഗര്‍ഭഛിദ്രം നടത്തി.
ഗര്‍ഭത്തിന്‍റെ ഉത്തരവാദിത്വം യുവതിയുടെ ബന്ധുവായ യുവാവില്‍ ചുമത്താന്‍ അന്‍സാരി ശ്രമം നടത്തിയപ്പോഴാണ് യുവതി ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കുന്നത്.

യുവതിയുടെ പരാതിയില്‍ ഇയാള്‍ക്കെതിരെ കൊട്ടിയം പോലീസ് ബലാല്‍സംഗത്തിന് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അന്‍സാരി പിടിയിലായത്. ഒന്നിലധികം വിവാഹം കഴിച്ച ഇയാള്‍ കഴിഞ്ഞ ജനുവരി മുതല്‍ കൊട്ടിയത്ത് താമസിച്ച് വരുകയാണ്.
കൊട്ടിയം ഇന്‍സ്പെക്ടര്‍ ജിംസ്റ്റല്‍.എം.സിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അന്‍സാരിയെ പിടികൂടിയത്. കോടതി പ്രതിയെ റിമാന്‍റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: