ഇന്ന് ദീപാവലി, പ്രകാശത്തിന്റ ഉത്സവം
ശ്രീരാമൻ വനവാസത്തിനുശേഷം അയോദ്ധ്യയിൽ തിരിച്ചെത്തിയ ആഘോഷമാണിതെന്ന് ഉത്തരേന്ത്യക്കാർ കരുതുമ്പോള്‍ ശ്രീകൃഷ്ണൻ നരകാസുരനെ വധിച്ചതിന്റെ ആഘോഷമാണെന്നാണ് ദക്ഷിണേന്ത്യക്കാരുടെ വിശ്വാസം
ദീപങ്ങളുടെ ‘ആവലി’ അല്ലെങ്കിൽ
പ്രകാശത്തിന്റെ ആഘോഷമാണ് ദീപാവലി.
ഐതിഹ്യങ്ങള്‍ പലതാണെങ്കിലും ഇന്ത്യയൊട്ടാകെ ആഷോഷിക്കുന്ന ഒരേയൊരു ഉത്സവം ദീപാവലിയാണ്. ശ്രീരാമൻ 14-വർഷത്തെ വനവാസത്തിനുശേഷം അയോദ്ധ്യയിൽ തിരിച്ചെത്തിയ ആഘോഷമാണിതെന്ന് ഉത്തരേന്ത്യക്കാർ കരുതുമ്പോള്‍ ശ്രീകൃഷ്ണൻ നരകാസുരനെ വധിച്ചതിന്റെ ആഘോഷമാണെന്ന് ദക്ഷിണേന്ത്യക്കാർ വിശ്വസിക്കുന്നു.
ഈ വർഷം നവംബർ 4 വ്യാഴാഴ്ചയാണ് ഇന്ത്യയില്‍ ദീപാവലി ആഘോഷിക്കുന്നത്.
ദീപാവലിയുടെ തീയതി നിശ്ചയിക്കുന്നത് ഇന്ത്യൻ കലണ്ടർ അനുസരിച്ചാണ്. കലണ്ടറിലെ എട്ടാം മാസത്തിലെ (കാർത്തിക മാസം) 15-ാം ദിവസമാണ് സാധാരണ ദീപാവലി ആഘോഷിക്കുന്നത്. നവംബർ 4-ന് രാവിലെ 6:03 മുതൽ നവംബർ 5-ന് പുലർച്ചെ 2:44 വരെയാണ് ഇന്ത്യയിലെ ദീപാവലിയുടെ സമയം.
ഏവർക്കും ന്യൂസ്ദെൻന്റെ ദീപാവലി ആശംസകൾ.