NEWSTRENDING

ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നതില്‍ നിയന്ത്രണം; രാത്രി 8 മുതല്‍ 10 വരെ

തിരുവനന്തപുരം: സംസ്ഥാനത്ത് ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി ആഭ്യന്ത്രവകുപ്പിന്റെ ഉത്തരവ്. രാത്രി എട്ടുമുതല്‍ 10 വരെയുടെ സമയം മാത്രമാണ് പടക്കം പൊട്ടിക്കാന്‍ അനുമതി. 10 മണിക്ക് ശേഷം പടക്കം പൊട്ടിച്ചാല്‍ നിയമനടപടി സ്വീകരിക്കുമെന്നും ആഭ്യന്തര വകുപ്പ് അറിയിച്ചിട്ടുണ്ട്. സുപ്രീംകോടതി ഉത്തരവ് പ്രകാരമാണ് സമയക്രമീകരണം.

ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കോടതികള്‍, ആരാധനാലയങ്ങള്‍ എന്നിവയുടെ 100 മീറ്ററിനുള്ളില്‍ ശബ്ദമുള്ള പടക്കങ്ങള്‍ പൊട്ടിക്കാന്‍ പാടില്ലെന്ന് നിര്‍ദേശമുണ്ട്. മാത്രമല്ല പൊടിപടലങ്ങള്‍ സൃഷ്ടിക്കാത്തതും രാസ, ശബ്ദമലിനീകരണം കുറയ്ക്കുന്നതുമായ ‘ഹരിത പടക്കങ്ങള്‍’ മാത്രമേ ഉപയോഗിക്കാവൂ എന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡും അറിയിച്ചു.

Back to top button
error: