Lead NewsNEWS

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി; യുവാവ് അറസ്റ്റില്‍

ചവറ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ യുവാവ് അറസ്റ്റില്‍. വര്‍ക്കല ഇടവ അംബേദ്കര്‍ കോളനിയില്‍ മങ്ങാട് ചരുവിള വീട്ടില്‍ പ്രവീണ്‍ (20) ആണ് അറസ്റ്റിലായത്.

കഴിഞ്ഞ 27 മുതലാണ് 17 വയസ്സുകാരിയായ മകളെ കാണാതായതായി അമ്മ ചവറ പൊലീസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണത്തില്‍ യുവാവിനൊപ്പം പെണ്‍കുട്ടിയെ കഴിഞ്ഞ ദിവസം കടയ്ക്കലില്‍ നിന്നു കണ്ടെത്തിയിരുന്നു. വിവാഹ വാഗ്ദാനം നല്‍കി തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.

യുവാവിനൊപ്പം പോകുന്നതിനു മുന്‍പ് അമ്മയുടെ രണ്ടാം ഭര്‍ത്താവ് അപമര്യാദയായി പെരുമാറിയതായി പെണ്‍കുട്ടിയുടെ മൊഴിയില്‍ കരുനാഗപ്പള്ളി സ്വദേശിയായ ഇയാളെയും പൊലീസ് അറസ്റ്റ് ചെയ്തു. 2 പേരെയും റിമാന്‍ഡ് ചെയ്തു.

Back to top button
error: