NEWS

സംവിധായകന്‍ ശ്രീജിത്ത് വിജയനും സീരിയല്‍ താരം റെബേക്ക സന്തോഷും വിവാഹിതരായി

സിനിമാ സംവിധായകന്‍ ശ്രീജിത്ത് വിജയനും സീരിയല്‍ താരം റെബേക്ക സന്തോഷും വിവാഹിതരായി. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹം. ഇരുവരും 5 വര്‍ഷമായി പ്രണയത്തിലായിരുന്നു.

ഇക്കഴിഞ്ഞ ഫെബ്രുവരി 14നായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. തൃശൂര്‍ സ്വദേശിനിയായ റെബേക്ക മിനിസ്‌ക്രീന്‍ പരമ്പരകളിലൂടെയാണ് ശ്രദ്ധ നേടുന്നത്. കുഞ്ചാക്കോ ബോബന്‍ നായകനനായെത്തിയ കുട്ടനാടന്‍ മാര്‍പാപ്പയിലൂടെ സംവിധാനരംഗത്തെത്തിയ ശ്രീജിത്ത് ബിബിന്‍ ജോര്‍ജിനെ നായകനാക്കി മാര്‍ഗംകളി എന്നൊരു ചിത്രവും സംവിധാനം ചെയ്തിട്ടുണ്ട്.

Back to top button
error: