ഇതിഹാസഭൂമിയിൽ ഇത്തിരി നേരം, കുരുക്ഷേത്രയിലേയ്ക്കൊരു യാത്ര
വര്‍ഷം മുഴുവന്‍ വിശ്വാസികള്‍ എത്തിച്ചേരുന്ന പ്രശസ്‌ത തീര്‍ത്ഥാടന കേന്ദ്രമാണ് ദിദാര്‍ നഗര്‍. നിരവധി ഉദ്യാനങ്ങളും കുരുക്ഷേത്രയിലുണ്ട്. ബ്രഹ്മസരോവർ, സന്നിഹിത് സരോവർ, ഷെയ്ക്ക് ചെപ്തി ശവകുടീരം, കുരുക്ഷേത്ര പനോരമ & സയൻസ് സെന്റർ, കൽപ്പന ചൗള പ്ലാനറ്റേറിയം, ഭദ്രകാളി ക്ഷേത്രം, ശ്രീകൃഷ്ണ മ്യൂസിയം തുടങ്ങിയവ കുരുക്ഷേത്രയിലെത്തുമ്പോൾ കാണാൻ മറക്കരുത്
മഹാഭാരതത്തിലെ പാണ്ഡവരും കൗരവരും തമ്മില്‍ ചരിത്ര പ്രസിദ്ധമായ യുദ്ധം നടന്ന സ്ഥലമാണ് കുരുക്ഷേത്ര എന്ന കുരുക്ഷേത്രം.
യുദ്ധങ്ങളുടെ വിളഭൂമിയായി അറിയപ്പെടുന്ന ഈ നഗരം ഹരിയാനയിലാണ്. ചരിത്രപരമായും മതപരമായും ഒട്ടേറെ പ്രത്യേകതകളുള്ള ഒരു സ്ഥലം കൂടിയാണിത്. ധർമ്മക്ഷേത്രം എന്നും കുരുക്ഷേത്രം അറിയപ്പെടുന്നു.
മഹാഭാരതത്തിൽ പരാമർശിക്കുന്ന കുരുക്ഷേത്രയുദ്ധം നടന്നതും ഭഗവാൻ ശ്രീ കൃഷ്ണൻ ഗീതോപദേശം അരുളിയതും ഇവിടെ വെച്ചാണ്.
ഹിന്ദുമത വിശ്വാസികളുടെ ഏറ്റവും പവിത്രമായ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നായ ജ്യോതിസാര ഇവിടെയാണ്. ഭഗവാന്‍ ശ്രീകൃഷ്‌ണന്‍ അര്‍ജുനന് യുദ്ധത്തിനിടയിൽ ഗീതോപദേശം നല്‍കിയ സ്ഥലം.
മഹാഭാരതത്തിലെ ഏറ്റവും വൈകാരികവും ശക്തവും നാടകീയവുമായ സംഭവത്തിന്റെ ഓര്‍മ്മ നിലനിര്‍ത്തുന്ന സ്ഥലമാണ് ബന്‍ഗംഗ അഥവ ഭീഷ്‌മ കുണ്ഡ. നാരക്താരിയിലാണിത്. ഇവിടെ ഒരു ക്ഷേത്രമുണ്ട്. ശരശയ്യയില്‍ കിടന്നുള്ള ഭീഷ്‌മരുടെ മരണത്തിന്റെ സ്‌മരണയ്‌ക്കായുള്ളതാണിത്. വര്‍ഷം മുഴുവന്‍ വിശ്വാസികള്‍ എത്തിച്ചേരുന്ന കുരുക്ഷേത്രയ്‌ക്ക് സമീപമുള്ള പ്രശസ്‌തമായ തീര്‍ത്ഥാടന കേന്ദ്രമാണ് ദിദാര്‍ നഗര്‍. നിരവധി ഉദ്യാനങ്ങളും കുരുക്ഷേത്രയിലുണ്ട്. കുരുക്ഷേത്ര സന്ദർശിക്കുമ്പോൾ ബ്രഹ്മസരോവർ, സന്നിഹിത് സരോവർ, ഷെയ്ക്ക് ചെപ്തി ശവകുടീരം, കുരുക്ഷേത്ര പനോരമ& സയൻസ് സെന്റർ, കൽപ്പന ചൗള പ്ലാനറ്റേറിയം, ഭദ്രകാളി ക്ഷേത്രം, ശ്രീകൃഷ്ണ മ്യൂസിയം തുടങ്ങിയവ കാണാൻ മറക്കരുത്.
ആരവല്ലി മലനിരകളുടെ താഴ്വാരത്ത് സ്ഥിതിചെയ്യുന്ന സംസ്ഥാനമാണ് ഹരിയാണ. 1966-ലാണ് ഹരിയാണ രൂപീകൃതമാകുന്നത്. പഞ്ചാബിൽ നിന്നും വേർപെട്ടെങ്കിലും തലസ്ഥാനം ഇപ്പോഴും ചണ്ഡീഗഢാണ്.
ഹരിയാണയിലെ കരകൗശല വസ്തുക്കളും നൃത്ത രൂപങ്ങളും സംഗീതവുമെല്ലാം ലോകപ്രശസ്തമാണ്. സിന്ധു നദീതട സംസ്കാരത്തിന്റെ നിരവധി അവശേഷിപ്പുകൾ ഹരിയാണയിലെ വിവിധ ഗ്രാമങ്ങളിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്.
രഖിഗർഹി, ഭിറാന എന്നീ ഗ്രാമങ്ങളിൽ നിന്നാണ് ഏറ്റവുമധികം തെളിവുകൾ ലഭിച്ചിട്ടുള്ളത്. ദില്ലിയിൽ നിന്നും 160 കിലോമീറ്റർ ദൂരത്താണ് കുരുക്ഷേത്ര. ഫരീദബാദിൽ നിന്നും ഏകദേശം 200 കിലോമീറ്ററും ദൂരമുണ്ട് ഇവിടേയ്ക്ക്.