കനിഹയുടെ അടിപൊളി വർക്ക് ഔട്ട് ചിത്രങ്ങൾ സോഷ്യല്‍ മീഡിയയില്‍ വൈറൽ
ഓർമയില്ലേ കനിഹയെ…? ഭാഗ്യദേവതയിലെ ഡെയ്സിയായി മലയാളത്തിലെത്തി, പഴശ്ശിരാജയിലെ കൈതേരി മാക്കമായി പ്രേക്ഷകമനം കീഴടക്കിയ താരം.
മോഡലിംഗ് രംഗത്തു നിന്നാണ് കനിഹ സിനിമാരംഗത്തേക്ക് വന്നത്. 2011-ൽ മിസ് ചെന്നെയായിരുന്നു.
ഇന്ന് മലയാളത്തിലെ മുൻനിര നായികയാണ് കനിഹ. ദിവ്യ എന്നാണ് യഥാർത്ഥ പേര്. മലയാളത്തിനു പുറമേ തമിഴ് തെലുങ്ക് ഭാഷകളിലും താരം അഭിനയിക്കുകയും നിരവധി ആരാധകരെ നേടുകകയും ചെയ്തിട്ടുണ്ട്.
പിന്നണി ഗാന രംഗത്തും ഡബ്ബിങ് ആർട്ടിസ്റ്റ് എന്ന നിലയിലും കനിഹ പ്രശസ്തയാണ്. സോഷ്യൽ മീഡിയയിൽ താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും പ്രേക്ഷകർക്കായി പങ്കുവെക്കാറുണ്ട്.
ഇപ്പോൾ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത് ഒരു വർക്കൗട്ട് വീഡിയോ ആണ്. തന്റെ വീഡിയോയ്ക്ക് നൽകിയ ക്യാപ്ഷൻ മറ്റുള്ളവരെ കൂടെ വർക്കൗട്ട് ചെയ്യാൻ പ്രചോദനമേകുന്ന തരത്തിലാണ്. ബോക്‌സ് ജമ്പ് നടത്തുന്ന കനിഹയെയാണ് വീഡിയോയിൽ കാണുവാൻ സാധിക്കുന്നത്. എന്തായാലും മികച്ച അഭിപ്രായങ്ങളാണ് പ്രേക്ഷകർ പങ്കുവെക്കുന്നത്.
ഹാർലി ഡേവിഡ്സണ്‍ ബൈക്കില്‍ ജീന്‍സും ടീഷര്‍ട്ടും ധരിച്ച് സ്റ്റൈലിഷ് ആയി ഇരിക്കുന്ന ചിത്രവും ബൈക്ക് ഓടിക്കുന്ന വീഡിയോയും കനിഹ സോഷ്യല്‍ മീഡിയയില്‍ മുമ്പ് പങ്കുവച്ചിരുന്നു.
“വലിയ ബൈക്കുകള്‍ ഓടിക്കണമെന്ന് എപ്പോഴും ആഗ്രഹിച്ചിരുന്നെങ്കിലും പേടിയായിരുന്നു. ഇന്ന് ഞാന്‍ ആ പേടിയെ മറികടന്ന് ഈ മോണ്‍സ്റ്ററിനൊപ്പം സന്തോഷവും ആവേശവും അനുഭവിച്ചു…”
ചിത്രത്തോടൊപ്പം കനിഹ ഫെയ്സ് ബുക്കിൽ കുറിച്ചു.
വിക്രം നായകനായ കോബ്ര, സുരേഷ് ഗോപി ചിത്രം പാപ്പൻ, മോഹൻലാൽ- പൃഥ്വിരാജ് ചിത്രം ബ്രോ ഡാഡി തുടങ്ങിയവയാണ് പുതിയ പ്രൊജക്ടുകൾ.