NEWS

ഭർത്താവിന്റെ മുൻ ഭാര്യ കമല ഹാരിസിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ, കയ്യടിച്ച് സോഷ്യൽ മീഡിയ

അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡൻറെയും വൈസ് പ്രസിഡണ്ട് കമല ഹാരിസിന്റെയും സത്യപ്രതിജ്ഞ ചടങ്ങിൽ ഏറ്റവും ശ്രദ്ധേയയായത് ഒരു സെലിബ്രിറ്റി അല്ല. കമല ഹാരിസിന്റെ ഭർത്താവ് ഡഗ്ലസ് ഇമോഫിന്റെ മുൻ ഭാര്യ കെർസ്റ്റിൻ ഇമോഫ് ആയിരുന്നു.ഡഗ്ലസിനും കെർസ്റ്റിനും രണ്ട് മക്കളുണ്ട്.

1992 ലാണ് കെർസ്റ്റിൻ ഡഗ്ലസിനെ വിവാഹം കഴിക്കുന്നത്.2008 ൽ ഇരുവരും വേർപിരിഞ്ഞു. ഇപ്പോൾ ഒരു പ്രൊഡക്ഷൻ കമ്പനിയുടെ സിഇഒ ആയി ആണ് കെർസ്റ്റിൻ ജോലി ചെയ്യുന്നത്. 2014ലാണ് ഡഗ്ലസ് കമല ഹാരിസിനെ വിവാഹം ചെയ്യുന്നത്.ഡഗ്ലസിന്റെ മക്കൾക്ക് രണ്ടാനമ്മയാണ് ഇപ്പോൾ കമല ഹാരിസ്.

Signature-ad

കുട്ടികൾ “മൊമാല” എന്നാണ് കമല ഹാരിസിനെ വിളിക്കുന്നത്.2019 ൽ ഒരു അഭിമുഖത്തിൽ കമല ഇങ്ങനെ പറഞ്ഞു, “കെർസ്റ്റിൻ കോളിനും എല്ലയ്ക്കും മികച്ച അമ്മയാണ്. ഞാനും കെർസ്റ്റിനും ഇപ്പോൾ അടുത്ത സുഹൃത്തുക്കൾ ആണ്. എല്ലയെ നീന്തൽ പരിശീലനത്തിനും ബാസ്ക്കറ്റ് ബോൾ പരിശീലനത്തിനും ഒക്കെ ഞങ്ങൾ ഒരുമിച്ചാണ് കൊണ്ടുപോകാറുള്ളത്.”

മുൻ ഭർത്താവിനെ ഭാര്യയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തതിന് ദൃശ്യങ്ങൾ കെർസ്റ്റിൻ ഇൻസ്റ്റാഗ്രാം ഷെയർ ചെയ്തിട്ടുണ്ട്. ഡഗ്ലസിന്റെ മക്കളും ഒപ്പം ഉണ്ടായിരുന്നു.സോഷ്യൽ മീഡിയയിൽ വൈറൽ ആണ് ഈ പോസ്റ്റ്‌.

Back to top button
error: