Month: January 2021

  • NEWS

    കള്ളപ്പണക്കേസിൽ ശിവശങ്കരനെതിരായ എല്ലാ വകുപ്പുകളും നിലനിൽക്കില്ലെന്ന് ഹൈക്കോടതി, നിരപരാധിയെന്ന് പറയാനാവില്ലെന്നും കോടതിയുടെ നിരീക്ഷണം

    കള്ളപ്പണക്കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കരന് എതിരായ എല്ലാ വകുപ്പുകളും നിലനിൽക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ് ബാങ്കിലെ ലോക്കർ എടുത്തതിൽ ശിവശങ്കരന്റെ പങ്ക് തെളിയിക്കാനായില്ല.അതിനാൽ ഒരു കോടിക്ക് മുകളിൽ കള്ളപ്പണം വെളുപ്പിച്ചുവെന്ന വകുപ്പുകൾ നിലനിൽക്കില്ലെന്നും കോടതി പറഞ്ഞു. അതേസമയം ശിവശങ്കർ നിരപരാധിയാണെന്ന് ഈ ഘട്ടത്തിൽ പറയാനാവില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് എൻഫോഴ്സ്മെന്റ് കേസുകളിൽ ശിവശങ്കരന് ജാമ്യം ലഭിച്ചു. എന്നാൽ ഡോളർ കടത്തു കേസിൽ അറസ്റ്റ് ചെയ്തിട്ടുള്ളതിനാൽ ശിവശങ്കരന് ജയിലിൽ നിന്ന് ഇറങ്ങാൻ കഴിയുകയില്ല.

    Read More »
  • Lead News

    അതിർത്തിയിൽ ഇന്ത്യ – ചൈന സേനാ പിൻമാറ്റത്തിന് ധാരണ

    ഇന്ത്യ ചൈന അതിർത്തിയിൽ സേനാ പിൻമാറ്റത്തിന് ഇതു രാജ്യങ്ങളും തമ്മിൽ ധാരണ. ഇന്നലെ നടന്ന ഇന്ത്യ-ചൈന കമാൻഡർ തല ചർച്ചയിലാണ് തീരുമാനം. ഇന്ത്യ -ചൈന അതിർത്തിയിൽ മൂന്നു ദിവസം മുൻപ് ഏറ്റുമുട്ടൽ നടന്നിരുന്നു. ഇരുരാജ്യങ്ങളുടെയും സൈനികർക്ക് പരിക്കേറ്റതായി റിപ്പോർട്ട് ഉണ്ടായിരുന്നു. ചൈനയുടെ പട്രോൾ സംഘം നിയന്ത്രണ രേഖ മുറിച്ചുകടന്നതാണ് പ്രകോപന കാരണമെന്നാണ് വിവരം. സംഭവത്തിൽ 20 ചൈനീസ് സൈനികർക്ക് പരിക്കേറ്റിരുന്നു. നാല് ഇന്ത്യൻ സൈനികർക്കും പരിക്കേറ്റെന്നാണ് റിപ്പോർട്ട്. എന്നാൽ പ്രതിരോധ മന്ത്രാലയം ഇതുവരെ പ്രതികരിച്ചിട്ടില്ല.

    Read More »
  • Lead News

    ചരിത്രം വഴി മാറുന്നു, കർഷകർ വരുമ്പോൾ, സമരച്ചൂടിൽ ഡൽഹി-വീഡിയോ

    റിപബ്ലിക് ദിനവുമായി ബന്ധപ്പെട്ട് ഡൽഹി അതീവ ജാഗ്രതയിൽ.രാജ്പഥിൽ റിപബ്ലിക് പരേഡ് അരങ്ങേറുന്നതിന്റെ പിന്നാലെ കർഷകരുടെ ട്രാക്ടർ റാലി നടക്കും.72 ആം റിപബ്ലിക് ദിനം ചരിത്രത്തിൽ പ്രത്യേകം രേഖപ്പെടുത്തും എന്നത് തീർച്ച. രാജ്യതലസ്ഥാനത്തേയ്ക്ക് കർഷക പ്രവാഹം ആണ് വീക്ഷിക്കാൻ ആവുന്നത് .ഡൽഹിയിൽ നിന്ന് മാധ്യമ പ്രവർത്തകൻ സുധീർനാഥ്‌ തയ്യാറാക്കിയ റിപ്പോർട്ട്.

    Read More »
  • NEWS

    ഇന്ന് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചത് 18,450 ആരോഗ്യ പ്രവര്‍ത്തകര്‍, ഇതുവരെ സംസ്ഥാനത്ത് വാക്‌സിന്‍ സ്വീകരിച്ചവര്‍ 72,530 പേര്‍

    തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 18,450 ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡ്-19 വാക്‌സിനേഷന്‍ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോവിഡ് വാക്‌സിനേഷന്‍ വര്‍ധിപ്പിക്കാന്‍ ആവിഷ്‌ക്കരിച്ച ആക്ഷന്‍ പ്ലാനിന്റെ ഭാഗമായി വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ എണ്ണം 249 വരെയാക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഇന്ന് 227 കേന്ദ്രങ്ങളിലാണ് വാക്‌സിനേഷന്‍ നടന്നത്. തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ (25) വാക്‌സിനേഷന്‍ കേന്ദ്രങ്ങളുള്ളത്. ആലപ്പുഴ 15, എറണാകുളം 21, ഇടുക്കി 12, കണ്ണൂര്‍ 15, കാസര്‍ഗോഡ് 14, കൊല്ലം 14, കോട്ടയം 16, കോഴിക്കോട് 16, മലപ്പുറം 12, പാലക്കാട് 14, പത്തനംതിട്ട 25, തിരുവനന്തപുരം 25, തൃശൂര്‍ 19, വയനാട് 9 എന്നിങ്ങനെയാണ് വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍. തൃശൂര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ (2124) വാക്‌സിന്‍ സ്വീകരിച്ചത്. ആലപ്പുഴ 1186, എറണാകുളം 1796, ഇടുക്കി 883, കണ്ണൂര്‍ 1390, കാസര്‍ഗോഡ് 819, കൊല്ലം 1169, കോട്ടയം 1484, കോഴിക്കോട് 1371,…

    Read More »
  • NEWS

    കൊവിഡ് നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 525 കേസുകള്‍; മാസ്ക് ധരിക്കാത്തത് 2831 പേര്‍

    കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 525 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 227 പേരാണ്. 20 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 2831 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍) തിരുവനന്തപുരം സിറ്റി – 66, 30, 10 തിരുവനന്തപുരം റൂറല്‍ – 153, 105, 3 കൊല്ലം സിറ്റി – 88, 2, 1 കൊല്ലം റൂറല്‍ – 131, 0, 0 പത്തനംതിട്ട – 14, 16, 0 ആലപ്പുഴ- 11, 9, 0 കോട്ടയം – 2, 0, 0 ഇടുക്കി – 4, 3, 0 എറണാകുളം സിറ്റി – 2, 0, 0 എറണാകുളം റൂറല്‍ – 0, 0, 0 തൃശൂര്‍ സിറ്റി – 5, 6, 4 തൃശൂര്‍ റൂറല്‍ – 13, 16,…

    Read More »
  • NEWS

    “പ്രീസ്റ്റി”ലെ ആദ്യ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ റിലീസ് ചെയ്തു

    മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന “പ്രീസ്റ്റി”ലെ ആദ്യ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ റിലീസ് ചെയ്തു. ഹരിനാരായണന്റെ വരികൾക്ക് രാഹുൽ രാജ് സംഗീതം നൽകിയിരിക്കുന്ന “നസ്രേത്തിൻ നാട്ടിൽ” എന്ന ക്രിസ്തീയ ഗാനം ആണ് റിലീസ് ചെയ്തത്. ബേബി നിയ ചാർലി, മെറിൻ ഗ്രിഗറി, ക്രോസ്റോഡ്സ് അകബല്ല ബാൻഡും ചേർന്ന് പാടിയിട്ടുള്ള ഗാനം അപ്‌ലോഡ് ചെയ്ത് നിമിഷം നേരങ്ങൾ കൊണ്ടാണ് ആരാധകർ ഏറ്റെടുത്തത്. ചിത്രത്തിൽ മഞ്ജു വാര്യർ, നിഖില വിമൽ, സാനിയ ഇയപ്പൻ,ബേബി മോണിക്ക, കരിക്ക് ഫെയിം അമേയ, വെങ്കിടേഷ്, ജഗദീഷ്, ടി ജി രവി, രമേശ് പിഷാരടി, ശിവദാസ് കണ്ണൂർ തുടങ്ങിയവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആന്റോ ജോസഫ് ഫിലിം കമ്പനിയും ആർ ഡി ഇല്ലുമിനേഷൻസ് പ്രസൻസിന്റെയും ബാനറിൽ ആന്റോ ജോസഫും,ബി ഉണ്ണികൃഷ്ണനും വി എൻ ബാബുവും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ കഥ സംവിധാനയകൻ തന്നെയാണ്. തിരക്കഥയൊരുക്കിയിരിക്കുന്നത് ദീപു പ്രദീപും ശ്യാം മേനോനും ചേർന്നാണ്.…

    Read More »
  • Lead News

    കടയ്ക്കാവൂര്‍ പോക്സോ കേസ് ഡോ. ദിവ്യ ഗോപിനാഥ് അന്വേഷിക്കും

    കടയ്ക്കാവൂര്‍ പോക്സോ കേസ് അന്വേഷിക്കുന്നതിന് തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ഡോ. ദിവ്യ. വി. ഗോപിനാഥിനെ ചുമതലപ്പെടുത്തിയതായി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹറ അറിയിച്ചു. ഹൈടെക് ക്രൈം എന്‍ക്വയറി സെല്‍ അഡീഷണല്‍ എസ് പി ഇ എസ് ബിജുമോന്‍ അന്വേഷണത്തിന് ആവശ്യമായ സഹായം നല്‍കും.

    Read More »
  • NEWS

    സംസ്ഥാനത്തിന്‍റെ ആവശ്യങ്ങള്‍ കേന്ദ്രബഡ്ജറ്റില്‍ ഉള്‍പ്പെടുത്തി നേടിയെടുക്കാന്‍ എംപിമാര്‍ സമ്മര്‍ദ്ദം ചെലുത്തണം – മുഖ്യമന്ത്രി

    സംസ്ഥാനം ഉന്നയിച്ചുകൊണ്ടിരിക്കുന്ന വിവിധ ആവശ്യങ്ങള്‍ കേന്ദ്രബഡ്ജറ്റില്‍ ഉള്‍പ്പെടുത്തി നേടിയെടുക്കാന്‍ എംപിമാര്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പാര്‍ലമെന്‍റിന്‍റെ ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി വിളിച്ച എംപിമാരുടെ യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള സില്‍വര്‍ ലൈന്‍ റെയില്‍പാത യാഥാര്‍ത്ഥ്യമാക്കുന്നതിന് ഇടപെടണം. തൃപ്പൂണിത്തുറ- ബൈപ്പാസ് ഭാരത് മാല പദ്ധതിയില്‍ ഉള്‍പ്പെടുത്തണം. പളനി- ശബരിമല പുതിയ ദേശീയപാതയ്ക്ക് അംഗീകാരം ലഭ്യമാക്കാന്‍ ഇടപെടണം. കേന്ദ്ര റോഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി 2020-21 സാമ്പത്തിക വര്‍ഷത്തില്‍ ഭരണാനുമതിക്കായി 115 കോടി രൂപയുടെ എട്ട്  പദ്ധതികള്‍ കേന്ദ്രമന്ത്രാലയത്തില്‍ സമര്‍പ്പിച്ചിട്ടുണ്ട്.  അതിന് അംഗീകാരം ഉറപ്പാക്കണം. വിദേശ വിമാന കമ്പനികള്‍ക്ക് കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ നിന്ന് സര്‍വീസ് നടത്താനുള്ള പോയിന്‍റ് ഓഫ് കോള്‍ ആയുള്ള അംഗീകാരം ലഭ്യമാക്കണം. കണ്ണൂര്‍ എയര്‍പോര്‍ട്ടിനെ  അസോസിയേഷന്‍ ഓഫ് സൗത്ത് ഈസ്റ്റ് ഏഷ്യന്‍ നേഷന്‍സ് ഓപ്പണ്‍ സ്കൈ പോളിസി ഉള്‍പ്പെടുത്തണം.  കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും വലിയ വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നതിന് ആവശ്യമായ…

    Read More »
  • NEWS

    സോളാർ പീഡന കേസ് സിബിഐക്ക് വിട്ടത് സർക്കാരിന്റെ സ്വാഭാവിക നടപടിയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ

    തിരുവനന്തപുരം: സോളാർ പീഡന കേസ് സിബിഐക്ക് വിട്ടത് സർക്കാരിന്റെ സ്വാഭാവിക നടപടിയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. തെരഞ്ഞെടുപ്പ് വരാൻ പോകുന്നു എന്നുവിചാരിച്ച് ഒന്നും ചെയ്യാൻപാടില്ല എന്നുണ്ടോയെന്ന് കാനം ചോദിച്ചു. തെരഞ്ഞെടുപ്പിന് ഇനിയും ദിവസങ്ങളുണ്ട്. അതിനിടയിൽ ഉള്ള സർക്കാരിന്റെ സ്വാഭാവിക നടപടിയായി ഇതിനെ കണ്ടാൽ മതി. ഇത് വരെ സ്വീകരിച്ച നടപടി പോര എന്ന് പരാതിക്കാരിപറഞ്ഞതിനാലാണല്ലോ കേസ് സിബിഐ യ്ക്ക് വിട്ടതെന്നും കാനം പറഞ്ഞു. ഉമ്മൻചാണ്ടിയാണ് യുഡിഎഫിനെ തെരഞ്ഞെടുപ്പിൽ നയിക്കുന്നത് എന്ന് കരുതി എൽഡിഫ് എന്തിനാണ് ഭയപ്പെടുന്നതെന്നും ചോദ്യത്തിന് മറുപടിയായി കാനം ചോദിച്ചു. 2006 ലും 2016 ലും ഉമ്മൻചാണ്ടിയെയാണ് തോൽപ്പിച്ചത്. പിന്നെ എന്തിനാണ് ഞങ്ങൾക്ക് ഭയപ്പാട്. തെരഞ്ഞെടുപ്പ് സമയത്ത് സോളാർ ഉയർന്നുവരാൻ കാരണമെന്താണ് എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് സൂര്യൻ എല്ലാ സമയത്തും ഉണ്ട്. അത് കൊണ്ട് സൂര്യപ്രകാശവും ഉണ്ടാകുമെന്നായിരുന്നു കാനത്തിന്റെ മറുപടി. തെരഞ്ഞെടുപ്പ് സീറ്റ് ചർച്ച എൽഡിഎഫ് ആരംഭിച്ചിട്ടില്ലെന്നും പാർട്ടി സ്ഥാനാർഥികളെക്കുറിച്ചും ചർച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സിപിഐക്ക്…

    Read More »
  • NEWS

    ലൈഫ് മിഷൻ: കേന്ദ്ര സർക്കാരിനും CBI ക്കും സുപ്രീം കോടതിയുടെ നോട്ടീസ്

    ലൈഫ്‌ മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട കേസിൽ കേന്ദ്രസർക്കാരിനും സിബിഐയ്‌ക്കും സുപ്രീംകോടതി നോട്ടീസ്‌ അയച്ചു. സിബിഐ അന്വേഷണം തുടരാമെന്ന കേരളാ ഹൈക്കോടതി സിംഗിൾബെഞ്ച്‌ ഉത്തരവിന്‌ എതിരെ ലൈഫ്‌മിഷനാണ്‌ സുപ്രീംകോടതിയിൽ ഹർജി നൽകിയിരുന്നത്‌. ഹർജി കോടതി ഫയലിൽ സ്വീകരിച്ചു. ഹൈക്കോടതി ഉത്തരവ്‌ സ്‌റ്റേ ചെയ്യണമെന്നാണ്‌ പ്രത്യേകാനുമതി ഹർജിയിൽ ലൈഫ്‌മിഷൻ ആവശ്യപ്പെട്ടത്‌. പദ്ധതിയുമായി ബന്ധപ്പെട്ട്‌ എഫ്‌സിആർഎ ചട്ടലംഘനം ഉണ്ടായിട്ടില്ലെന്നും രാഷ്ട്രീയപ്രേരിതമായ പരാതിയുടെ അടിസ്ഥാനത്തിലാണ്‌ സിബിഐ അന്വേഷണം തുടങ്ങിയതെന്നും ഹർജിയിൽ പറയുന്നു. കേരളത്തിലെ ഭൂരഹിതരും വീടില്ലാത്തവരുമായ ജനങ്ങൾക്ക്‌ സ്വന്തമായി വീടുകൾ നിർമിച്ച്‌ നൽകുന്ന പദ്ധതിയെ തുരങ്കം വയ്‌ക്കാനുള്ള ആസൂത്രിത നീക്കമാണ്‌ പരാതിക്കും അന്വേഷണത്തിനും പിന്നിലെന്നും ഹർജിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്‌. സിബിഐ എഫ്‌ഐആർ റദ്ദാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ലൈഫ്‌ മിഷൻ സിഇഒ സിആർപിസി 482ാം വകുപ്പ്‌ പ്രകാരമാണ്‌ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നത്‌. അതുകൊണ്ടാണ്‌ സിംഗിൾബെഞ്ച്‌ ഉത്തരവിന്‌ എതിരെ ഡിവിഷൻബെഞ്ചിൽ അപ്പീൽ നൽകാതെ നേരിട്ട്‌ സുപ്രീംകോടതിയിൽ തന്നെ പ്രത്യേകാനുമതി ഹർജി സമർപ്പിച്ചത്‌.

    Read More »
Back to top button
error: