സംസ്ഥാനത്തെ തന്നെ ഏറ്റവും വാഹനത്തിരക്കേറിയ വൈറ്റില , കുണ്ടന്നൂർ ജങ്‌ഷനുകളിൽ നിർമിച്ച മേൽപ്പാലങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയയ്തു. രാവിലെ 9.30ന് വീഡിയോ കോൺഫറൻസ് വഴിയാണ് മുഖ്യമന്ത്രി വൈറ്റില മേൽപ്പാലം ഉദ്‌ഘാടനം ചെയ്‌തത്. രണ്ട് പാലത്തിനുസമീപം നടന്ന ചടങ്ങു കളിൽ മന്ത്രി ജി സുധാകരൻ അധ്യക്ഷനായി.
വൈറ്റില മേൽപ്പാലം യാഥാർഥ്യമായതോടെ ദേശീയപാത 66ൽ ആലുവ, ആലപ്പുഴ ഭാഗത്തേക്കുള്ള യാത്രക്കാർക്കു മാത്രമല്ല എറണാകുളം നഗരത്തിലേക്കും തൃപ്പൂണിത്തുറ ഭാഗത്തേക്കും വൈറ്റില ഹബ്ബിലേക്കുമുള്ള യാത്ര എളുപ്പമാകും.85.9 കോടി രൂപയായിരുന്നു എസ്‌റ്റിമേറ്റ്.
78.36 കോടി രൂപയ്‌ക്ക് കരാർ ഉറപ്പിച്ചതുകൊണ്ട് 6.73 കോടി രൂപ മിച്ചംപിടിക്കാനും കഴിഞ്ഞു.
എൽഡിഎഫ് സർക്കാർ 152.81 കോടി രൂപ കിഫ്‌ബി ഫണ്ട് ഉപയോഗിച്ചാണ് ഇരുപാലങ്ങളും നിർമിച്ചത്.