Lead NewsNEWS

ജോസ് കെ മാണി രാജ്യസഭാംഗത്വം രാജിവച്ചു

ജോസ് കെ മാണി രാജ്യസഭാംഗത്വം രാജിവച്ചു. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് അദ്ദേഹം രാജിക്കത്ത് സമർപ്പിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിൽ പാലായിൽ മത്സരിക്കുന്നതിന് മുന്നോടിയായി കൂടിയാണ് ജോസിന് രാജിയെന്നാണ് സൂചന.

യുഡിഎഫിന്റെ ഭാഗമായിരുന്നപ്പോൾ ലഭിച്ച എംപി സ്ഥാനം ജോസ് കെ മാണി രാജിവെക്കാതിരുന്ന തിനെതിരെ കോൺഗ്രസ് വലിയ വിമർശനം ഉയർത്തിയിരുന്നു. ജോസ് കെ മാണി രാജിവെച്ച ഒഴിവിൽ വരുന്ന സീറ്റ്,കേരള കോൺഗ്രസിന് തന്നെ ലഭിച്ചേക്കും എന്നും സൂചനയുണ്ട്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്നും ഹൈക്കോടതിയിൽ നിന്നും അനുകൂല നടപടികൾ ഉണ്ടായതോടെയാണ് രാജ്യസഭാ എംപി സ്ഥാനം ജോസ് കെ മാണി രാജിവെക്കുന്നത്.

കേരള കോൺഗ്രസിന് തന്നെ തിരികെ ലഭിക്കുന്ന രാജ്യസഭാ സീറ്റിൽ ആരു മത്സരിക്കണമെന്നതു സംബന്ധിച്ച് പിന്നീട് തീരുമാനിക്കും. മുതിർന്ന നേതാക്കളായ സ്റ്റീഫൻ ജോർജ്, പി കെ സജീവ് പിടി ജോസ് എന്നിവരുടെ പേരുകളാണ് മുൻഗണന

Back to top button
error: