മകളെ ഉറക്കഗുളിക നല്കി മാലിന്യക്കൂമ്പാരത്തിനരികില്‍ ഉപേക്ഷിച്ച അമ്മ അറസ്റ്റില്‍.
ബെംഗളൂരു സ്വദേശി ശൈലജയാണ് (39) അറസ്റ്റിലായത്.
അവിനാശി തണ്ടുകാരന്‍ പാളയത്താണു സംഭവം. എട്ടുവയസ്സുകാരി മകളെ ശൈലജ ക്രൂരമായി മര്‍ദ്ദിച്ച ശേഷം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ ഉറക്കഗുളിക നല്കി
മാലിന്യക്കൂമ്പാരത്തിലേക്കു തള്ളിയിട്ടു കാറില്‍ കടക്കുകയായിരുന്നു. .
പിന്നീട് ബോധരഹിതയായ കുട്ടിയെ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്. കുട്ടിയുടെ ശരീരത്തില്‍ വിഷാംശം കണ്ടെത്തിയതോടെ വിദഗ്ധ ചികിത്സയ്ക്കായി കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജിലേക്കു മാറ്റിയിരിക്കുകയാണ്.
അതേസമയം, താന്‍ ഡോക്ടറാണെന്നും ഭര്‍ത്താവ് മുത്തുസ്വാമി (42) തന്നെയും മകളെയും ഉപേക്ഷിച്ചതാണെന്നും പറഞ്ഞ യുവതി, വിദേശത്തു പോകാന്‍ തടസ്സമാകുമെന്നു കരുതിയാണ് കുട്ടിക്ക് അമിതമായി ഉറക്കഗുളിക നല്കി വഴിയോരത്ത് ഉപേക്ഷിച്ചതെന്ന് പോലീസിനോടു പറഞ്ഞു.