NEWS

24 മണിക്കൂറിനിടെ 18,732 കോവിഡ് കേസുകള്‍

രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 18,732 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ഇന്ത്യയില്‍ കോവിഡ് സ്ഥീരീകരിച്ചവരുടെ എണ്ണം 1,01,87,850 ആയി. 21,430 പേരുടെ രോഗമുക്തിയും ഞായറാഴ്ച രേഖപ്പെടുത്തി.

നിലവില്‍ 2,78,690 ആക്ടീവ് കേസുകളാണ് രാജ്യത്തുള്ളത്. 97,61,538 പേര്‍ രോഗമുക്തി നേടി. കോവിഡ് ബാധിച്ച് 279 പേരാണ് 24 മണിക്കൂറിനിടെ മരണപ്പെട്ടത്. ഇതോടെ രാജ്യത്താകെ കോവിഡ് ബാധിച്ച് മരിച്ചത് 1,47,622 പേരാണ്.

Back to top button
error: