NEWSTOP 10

കേരളത്തെ തകർക്കാൻ ബിജെപി കോൺഗ്രസ് അവിശുദ്ധ കൂട്ടുകെട്ടെന്ന് പിണറായി വിജയൻ

കേരളത്തെ തകർക്കാനുള്ള അവിശുദ്ധ കൂട്ടുകെട്ടിൽ ഏർപ്പെട്ടിരിക്കുകയാണ് ബിജെപിയും കോൺഗ്രസും എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എൽഡിഎഫ് വെബ്ബ് റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് പലയിടത്തും നടക്കുന്നത് പണംകൊടുത്ത് ജനപ്രതിനിധികളെ വിലയ്ക്കെടുക്കുന്ന അപഹാസ്യമായ നിലപാടാണ്. കേരളത്തിൽ എന്നാൽ അത്തരമൊരു ജീർണിച്ച സംസ്കാരം ഇല്ല. അതിനാൽ രാഷ്ട്രീയ വേട്ടയ്ക്കായി അന്വേഷണ ഏജൻസികളെ ബിജെപി ഉപയോഗിക്കുകയാണെന്ന് പിണറായി വിജയൻ ആരോപിച്ചു.

അഴിമതിയില്ലാത്ത സംസ്ഥാനമെന്ന ഖ്യാതി തകർക്കാനാണ് ഈ അവിശുദ്ധ കൂട്ടുകെട്ട് രൂപം കൊണ്ടിരിക്കുന്നത്. നിരാശ ബാധിച്ച യുഡിഎഫും കേരളത്തിൽ കാലുറപ്പിക്കാൻ പരിശ്രമിക്കുന്ന ബിജെപിയും കൈകോർക്കുന്നു.കോൺഗ്രസിനും ബിജെപിക്കും ഒരേ സ്വരമാണെന്നും പിണറായി വിജയൻ ആരോപിച്ചു.

മുസ്ലിങ്ങൾ അകറ്റിനിർത്തുന്ന വിഭാഗമാണ് ജമാഅത്തെ ഇസ്ലാമി. അവരെ വോട്ടിനുവേണ്ടി കൂടെ കൂടിയ ലീഗിനും കോൺഗ്രസിനും എതിരായ വികാരം മുസ്‌ലിങ്ങളിൽ ഉണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button