NEWS
ലഹരിമരുന്ന് കേസ്; ദീപികയുടെ മാനേജര്‍ ഒളിവില്‍, സമന്‍സ് അയച്ചു
മുംബൈ: ബോളിവുഡ് ലഹരിമരുന്ന് കേസില്‍ അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ ഞെട്ടിക്കുന്ന തെളിവുകളാണ് ഓരോ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ലഹരികേസില്‍ നടി ദീപിക പദുക്കോണിന്റെ മാനേജര്‍ക്ക് നര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോ സമന്‍സ് അയച്ചു.
മാനേജര്‍ കരിഷ്മ പ്രകാശിനാണ് സമന്‍സ് അയച്ചത്. അതേസമയം കരിഷ്മ ഒളിവിലാണ്.കരിഷ്മയെ കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ ഫ്ളാറ്റിലെത്തി അമ്മയുടെ പക്കല്‍ സമന്‍സ് ഏല്‍പ്പിച്ചു.
മാത്രമല്ല കരിഷ്മ ജോലിചെയ്യുന്ന ടാലന്റ് മാനേജ്മെന്റ് കമ്പനിയായ ക്വാനിലെ ജീവനക്കാര്‍ക്കും സമന്‍സ് അയച്ചിട്ടുണ്ട്. അതേസമയം, കമ്പനിയുടെ ഉടമസ്ഥ പങ്കാളിയായ ധ്രുവ് ചിത്ഗോപേക്കര്‍, ‘ക്വാന്‍’ ജീവനക്കാരിയും സുശാന്തിന്റെ മുന്‍ മാനേജരുമായ ജയ സാഹ എന്നിവരെയും കരിഷ്മയെയും നേരത്തെ എന്‍സിബി ചോദ്യം ചെയ്തിരുന്നു.