Month: November 2020

  • NEWS

    വിജയം അവകാശപ്പെട്ട് ട്രമ്പും ബൈഡനും, അമേരിക്കൻ തെരഞ്ഞെടുപ്പ് ത്രില്ലർ ചിത്രം മാറിമറയുന്നു

    അമേരിക്കൻ പ്രസിഡണ്ട് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ പൊരിഞ്ഞ പോരാട്ടം.223 ഇലക്ടറൽ വോട്ട് ബൈഡനും 174 ഇലക്ടറൽ ട്രമ്പും നേടി. നിർണായക സംസ്ഥാനമായ ഫ്ലോറിഡ നേരിയ മുൻതൂക്കത്തിൽ ട്രമ്പ് പിടിച്ചതോടെ ഇവിടുത്തെ 29 ഇലക്ടറൽ വോട്ടും റിപ്പബ്ലിക്കൻ പാർടിക്ക് അനുകൂലമായി. ഇരുകൂട്ടരും വിജയം അവകാശപ്പെടുന്നുണ്ട്. ട്രമ്പ് ഇന്ന് വൈറ്റ് ഹൌസിൽ ആണ് ചിലവഴിക്കുന്നത്.250 അതിഥികൾ പങ്കെടുക്കുന്ന വാച്ച് പാർട്ടി നടത്തുകയാണ് ട്രമ്പ്. ജോ ബൈഡൻ ഡെലാവറിൽ ആണ് ഉള്ളത്. അവിടെ അദ്ദേഹം വിജയിച്ചു. പുറകിൽ നിന്ന ട്രമ്പ് കുതിച്ചതോടെ വാതുവെപ്പുകാർ ട്രമ്പിന് അനുകൂലം ആയിട്ടിട്ടുണ്ട്. ഇനി വരാനുള്ള 4 സംസ്ഥാനങ്ങളിലെ ഫലങ്ങൾ നിർണായകം ആകും.

    Read More »
  • NEWS

    എംബിബിഎസ് സീറ്റ് തട്ടിപ്പ്; കാത്തലിക് ഫോറം ജനറല്‍ സെക്രട്ടറി അറസ്റ്റില്‍

    കോട്ടയം: എംബിബിഎസ് സീറ്റ് തട്ടിപ്പ് കേസില്‍ കാത്തലിക് ഫോറം ജനറല്‍ സെക്രട്ടറി ബിനു ചാക്കോ അറസ്റ്റില്‍. കൊല്ലം സ്വദേശി നൗഷാദിന് സീറ്റ് വാഗ്ദാനം ചെയ്ത് 20 ലക്ഷം രൂപ തട്ടിയ കേസിലാണ് അറസ്റ്റ്. മൂന്ന് മാസം മുന്‍പ് തൃശൂര്‍ അമല മെഡിക്കല്‍ കോളജില്‍ സീറ്റ് നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് പണം തട്ടിയെടുത്തത്. സീറ്റ് നല്‍കാതിരുന്നതിനെ തുടര്‍ന്ന് രണ്ട് ലക്ഷം രൂപ മടക്കി നല്‍കി. കൂടുതല്‍ പേരില്‍ നിന്നും ഇയാള്‍ സീറ്റ് വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തതായാണ് പൊലീസ് പ്രാഥമികമായി നല്‍കുന്ന വിവരം. കോട്ടയത്തെ ബാങ്ക് ശാഖവഴിയായിരുന്നു പണം കൈമാറിയത്. . അതോടെ അവര്‍ കോട്ടയം പോലീസിനെ സമീപിക്കുകയായിരുന്നു. ഇന്നലെ വൈകിട്ട് അഞ്ചിന് കോട്ടയം വെസ്റ്റ് പൊലീസ് എറണാകുളത്ത് നിന്നാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. തുടര്‍ന്ന് രാത്രിയോടെ കോട്ടയത്ത് എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. ഒരു മാസം മുന്‍പ് ആണ് കോട്ടയം വെസ്റ്റ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയത്.

    Read More »
  • NEWS

    ബിനീഷിന് ബന്ധമുള്ള സ്ഥാപനങ്ങളിലും പരിശോധന

    തിരുവനന്തപുരം: ബെംഗളൂരു ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ വീട്ടില്‍ പരിശോധന നടത്തിയതിന് പിന്നാലെ ബിനീഷിന് ബന്ധമുള്ള സ്ഥാപനങ്ങളിലും പരിശോധന. തിരുവനന്തപുരത്ത് മൂന്ന് കേന്ദ്രങ്ങളിലാണ് പരിശോധന നടക്കുന്നത്. ബിനീഷിന് ബന്ധം സംശയിക്കുന്ന ലത്തീഫിന്റെ കാര്‍ പാലസ് എന്ന സ്ഥാപനത്തിലും, സ്റ്റാച്യു ചിറക്കുളം റോഡിലെ ടോറസ് റെമഡീസ് എന്ന റിയല്‍ എസ്‌റേറ്റ് സ്ഥാപനത്തിലും,ബിനീഷിന്റെ സുഹൃത്തെന്ന് സംശയിക്കുന്ന അബ്ദുല്‍ ജാഫറിന്റെ നെടുമങ്ങാട് അരുവിക്കരയിലുള്ള വീട്ടിലുമാണ് പരിശോധന നടത്തുന്നത്.

    Read More »
  • NEWS

    മറഡോണയ്ക്ക് ശസ്ത്രക്രിയ; തലച്ചോറില്‍ രക്തം കട്ടപിടിച്ചെന്ന് ആശുപത്രി അധികൃതര്‍

    ഇതിഹാസ ഫുട്‌ബോള്‍ താരം ഡീഗോ മറഡോണയ്ക്ക് ശസ്ത്രക്രിയ ആവശ്യമെന്ന് ഡോക്ടര്‍മാര്‍. തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്നാണ് ശസ്ത്രക്രിയയ്ക്ക് വിധേയമാക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ആശങ്കപെടേണ്ട കാര്യമില്ലെന്ന് മരഡോണയുടെ ഡോക്ടര്‍ പറഞ്ഞു. തിങ്കളാള്ച വിഷാദരോഗത്തിന്റെ ലക്ഷണങ്ങള്‍ പ്രകടമായതോടെയാണ് മറഡോണയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് താരത്തിന് വിവധ പരിശോധനകള്‍ നടത്തിയിരുന്നു. സ്‌കാനിങ് റിപ്പോര്‍ട്ടിലാണ് തലച്ചോറില്‍ രക്തം കട്ടപിടിച്ചതായി കണ്ടെത്തിയത്. അദ്ദേഹത്തിന് വിളര്‍ച്ചയും നിര്‍ജലീകരണവും ഉണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. അതേസമയം, എപ്പോഴാണ് ശസ്ത്രക്രിയ എന്നിവയെ സംബന്ധിച്ച വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. 2005ല്‍ ബൈപാസ് സര്‍ജറി നടത്തിയതിനു പിന്നാലെ ശരീരത്തിന്റെ ഇരുമ്പിന്റെ അളവ് നിലനില്‍ത്തുന്നതിലും പ്രശ്‌നങ്ങള്‍ നേരിട്ടിരുന്നു. അതാണ് വിളര്‍ച്ചയിലേക്ക് നയിച്ചത്. ലഹരിമരുന്ന് ഉപയോഗിച്ചതിലൂടെയുള്ള മറ്റ് ശാരീരിക-മാനസിക പ്രശ്‌നങ്ങളും മറഡോണ നേരിടുന്നുണ്ട്. കഴിഞ്ഞ വെളളിയാഴ്ചയായിരുന്നു മറഡോണയുടെ അറുപതാം ജന്മദിനം. ഇതിന് പിന്നാലെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി മറഡോണ വിഷമത്തിലാണെന്നും ഭക്ഷണം കഴിക്കാന്‍ തയ്യാറാകുന്നില്ലെന്നും അദ്ദേഹവുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞു. അര്‍ജന്റീനയിലെ ബ്യൂണസ് ഐറിസില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെയുള്ള…

    Read More »
  • NEWS

    കോവിഡ് രോഗിയെ കാണാന്‍ ബ്രെഡില്‍ പുകയില ഉത്പന്നങ്ങള്‍ ഒളിപ്പിച്ച് സുഹൃത്ത്‌

    കോവിഡിന്റെ മറവില്‍ ലഹരിക്കടത്ത്. കോഴിക്കോടാണ് ഉദ്യോഗസ്ഥരെ വരെ അമ്പരപ്പിച്ച സംഭവം അരങ്ങേറിയത്. കോവിഡ് പോസിറ്റീവായി ചികിത്സയില്‍ കഴിയുന്ന സുഹൃത്തിന് പുകയില ഉല്‍പ്പന്നം എത്തിച്ചത് ബ്രഡ് വഴി. ഫറൂഖ് കോളേജില്‍ പ്രവര്‍ത്തിക്കുന്ന എഫ്എല്‍ടിസിയിലാണ് നിരോധിത പുകയില ഉത്പന്നം കടത്താന്‍ ഈ മാര്‍ഗം സ്വീകരിച്ചത്. ചികിത്സയില്‍ കഴിയുന്നവര്‍ക്ക് സ്ഥിരമായി ബ്രഡും പഴങ്ങളും എത്തിക്കാറുളളതിനാല്‍ അവ പരിശോധിച്ച ശേഷം മാത്രമാണ് രോഗികള്‍ക്ക് നല്‍കാറ്. ഇത്തരത്തില്‍ നടത്തിയ പരിശോധനയിലാണ് ബ്രെഡിന് കുറുകെ മുറിച്ചതായി സംശയം തോന്നിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ബ്രഡിനുള്ള് തുരന്ന് അതിനുളളില്‍ നിരോധിത പുകയില പായ്ക്കറ്റുകള്‍ ഒളിപ്പിച്ചതായി കണ്ടെത്തിയത്. കോവിഡ് രോഗിയുടെ സുഹൃത്താണ് ഇത്തരത്തില്‍ പുകയില ഒളിപ്പിച്ച് കടത്തിയത്.

    Read More »
  • NEWS

    മുന്‍ കാമുകനെതിരെ മാനനഷ്ടകേസിന് പരാതി നല്‍കാനൊരുങ്ങി നടി

    മുന്‍ കാമുകനെതിരെ മാനനഷ്ടകേസിന് പരാതി നല്‍കാനൊരുങ്ങി നടി അമലാപോള്‍. കാമുകന്‍ ഭവ്‌നിന്ദര്‍ സിങ്ങിനെതിരെ കേസ് നല്‍കാന്‍ താരത്തിന് മദ്രാസ് ഹൈക്കോടതി അനുമതി നല്‍കി. 2018 ല്‍ സ്വകാര്യമായി നടത്തിയ വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങള്‍ വിവാഹം കഴിഞ്ഞെന്ന രീതിയില്‍ ഭവ്‌നിന്ദര്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തുവെന്നതിനാണ് കേസ്. അതേസമയം, ഭവ്‌നിന്ദറുമായി അമല വേര്‍പിരിഞ്ഞെന്നും അതിന്റെ ഭാഗമായാണ് കേസ് നല്‍കിയതെന്നുമാണ് പുറത്തുവരുന്ന വിവരങ്ങള്‍. തെറ്റായ ചിത്രങ്ങള്‍ പ്രചരിപ്പിച്ച് തന്റെ അനുമതിയില്ലാതെ തെറ്റിദ്ധാരണ സൃഷ്ടിക്കാന്‍ബോധപൂര്‍വ്വമായി ശ്രമം നടത്തി എന്നാണ് ഭവ്‌നിന്ദറിനെതിരെ അമലയുടെ ആരോപണം. ആ ചിത്രങ്ങള്‍ ഒരു ഫോട്ടോ ഷൂട്ടിന് വേണ്ടി എടുത്തതാണെന്നും അമല പറയുന്നു. ഈ മാര്‍ച്ചിലാണ് പരമ്പരാഗത രാജസ്ഥാനി വധൂവരന്‍മാരുടെ വേഷത്തില്‍ ഇരുവരും നില്‍ക്കുന്ന ചിത്രം ഭവ്‌നിന്ദര്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത്. ചിത്രത്തെ ചൊല്ലിയുളള പ്രചരണങ്ങള്‍ വ്യാപകമായതോടെ ഭവ്‌നിന്ദര്‍ ചിത്രങ്ങള്‍ പിന്‍വലിച്ചു. നിരവധിപേരാണ് വിവാഹചിത്രം എന്ന പേരില്‍ ഷെയര്‍ ചെയ്തത്. 2014ലാണ് സംവിധായകന്‍ എ.എല്‍. വിജയ്‌യുമായുള്ള അമലയുടെ വിവാഹം നടക്കുന്നത്. നാല് വര്‍ഷത്തെ പ്രണയത്തിനു ശേഷമായിരുന്നു…

    Read More »
  • NEWS

    ഇ ഡി ഉദ്യോഗസ്ഥർ ബിനീഷ് കോടിയേരിയുടെ വീട്ടിൽ പരിശോധന നടത്തുന്നു

    എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ ബിനീഷ് കോടിയേരിയുടെ വീട്ടിൽ പരിശോധന നടത്തുന്നു .അല്പം മുമ്പാണ് ഇ ഡി ഉദ്യോഗസ്ഥർ ബിനീഷിന്റെ വീട്ടിൽ പരിശോധനയ്ക്ക് എത്തിയത് . ബിനീഷ് കൊടിയേരിയ്ക്ക് കേരളത്തിലും ബിനാമി ഇടപാടെന്നു എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വ്യക്‌തമാക്കിയിരുന്നു .ഇതിൽ സമഗ്രമായ അന്വേഷണം വേണം .ലഹരിമരുന്ന് കേസിൽ പ്രതി അനൂപ് മുഹമ്മദുമായി ബിനീഷിന് വൻ സാമ്പത്തിക ഇടപാട് ഉണ്ടെന്നും ഇ ഡി കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു . ബിനീഷ് സമർപ്പിച്ച ആദായ നികുതി റിട്ടേണുകളും ബാങ്ക് നിക്ഷേപവും തമ്മിൽ വലിയ അന്തരമുണ്ട് .അഞ്ച് കോടിയിലേറെ രൂപയാണ് ബിനീഷ് അനൂപ് മുഹമ്മദിന് നൽകിയതെന്ന് ഇ ഡി വ്യക്തമാക്കുന്നു .2012 മുതൽ 2019 വരെയാണ് ഈ തുക കൈമാറിയത് . ബിനീഷിന്റെ സാമ്പത്തിക സഹായത്തോടെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ കുറിച്ചും അന്വേഷണമുണ്ട് .സ്വർണക്കടത്ത് കേസിലെ പ്രതി അബ്ദുൽ ലത്തീഫ് ബിനീഷിന്റെ ബിനാമിയാണെന്നു ഇ ഡി വ്യക്തമാക്കുന്നു .ലഹരി മരുന്ന് കച്ചവടത്തിലൂടെ ബിനീഷ് സമാഹരിച്ച ആസ്തികൾ ലത്തീഫിന്റെ പേരിൽ…

    Read More »
  • NEWS

    റിപ്പബ്ലിക് ടിവി എഡിറ്റർ അർണാബ് ഗോസാമി അറസ്റ്റിൽ

    റിപ്പബ്ലിക് ടി വി എഡിറ്റർ അർണാബ് ഗോസാമി അറസ്റ്റിൽ .മുംബൈയിലെ വീട്ടിൽ നിന്നാണ് ബുധനാഴ്ച അർണാബിനെ അറസ്റ്റ് ചെയ്തത് .ആർക്കിടെക്റ്റ് ആൻവി നായിക് ആത്മഹത്യ ചെയ്ത കേസിൽ ആണ് അറസ്റ്റ് . റിപ്പബ്ലിക് ടി വി നൽകാനുള്ള പണം നൽകാത്തതിനെ തുടർന്ന് ആർകിടെക്റ്റും അമ്മയും ആത്മഹത്യാ ചെയ്യുക ആയിരുന്നുവെന്നു മുംബൈ പോലീസ് പറയുന്നു . ഐപിസി സെക്ഷൻ 306,34 വകുപ്പുക്കൾ പ്രകാരം ആണ് അറസ്റ്റ് .അറസ്റ്റ് ചെയ്യുമ്പോൾ തന്നെ മുംബൈ പോലീസ് ഉപദ്രവിച്ചെന്നു അർണാബ് ആരോപിച്ചു .

    Read More »
  • NEWS

    സിപിഐഎം നേതാവ് പി ബിജു അന്തരിച്ചു

    സിപിഐഎം നേതാവ് പി ബിജു അന്തരിച്ചു. ഹൃദയാഘാതം ആണ് മരണകാരണം.43 വയസായിരുന്നു. കോവിഡിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു.സിപിഐഎം ജില്ലാ കമ്മിറ്റി അംഗമാണ്. എസ് എഫ് ഐ മുൻ സംസ്ഥാന സെക്രട്ടറി ആണ്.

    Read More »
  • NEWS

    ബിനീഷിനു കേരളത്തിലും ബിനാമി ഇടപാട് ,അന്വേഷണത്തിന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

    ബിനീഷ് കൊടിയേരിയ്ക്ക് കേരളത്തിലും ബിനാമി ഇടപാടെന്നു എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്.ഇതിൽ സമഗ്രമായ അന്വേഷണം വേണം .ലഹരിമരുന്ന് കേസിൽ പ്രതി അനൂപ് മുഹമ്മദുമായി ബിനീഷിന് വൻ സാമ്പത്തിക ഇടപാട് ഉണ്ടെന്നും ഇ ഡി കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു . ബിനീഷ് സമർപ്പിച്ച ആദായ നികുതി റിട്ടേണുകളും ബാങ്ക് നിക്ഷേപവും തമ്മിൽ വലിയ അന്തരമുണ്ട് .അഞ്ച് കോടിയിലേറെ രൂപയാണ് ബിനീഷ് അനൂപ് മുഹമ്മദിന് നൽകിയതെന്ന് ഇ ഡി വ്യക്തമാക്കുന്നു .2012 മുതൽ 2019 വരെയാണ് ഈ തുക കൈമാറിയത് . ബിനീഷിന്റെ സാമ്പത്തിക സഹായത്തോടെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ കുറിച്ചും അന്വേഷണമുണ്ട് .സ്വർണക്കടത്ത് കേസിലെ പ്രതി അബ്ദുൽ ലത്തീഫ് ബിനീഷിന്റെ ബിനാമിയാണെന്നു ഇ ഡി വ്യക്തമാക്കുന്നു .ലഹരി മരുന്ന് കച്ചവടത്തിലൂടെ ബിനീഷ് സമാഹരിച്ച ആസ്തികൾ ലത്തീഫിന്റെ പേരിൽ ആയിരുന്നുവെന്നാണ് ഇ ഡിയുടെ കണ്ടെത്തൽ . തിരുവനന്തപുരത്തെ യു.എ.എഫ്.എക്സ്. സൊല്യൂഷൻസ്, കാർ പാലസ്, കാപിറ്റോ ലൈറ്റ്‌സ്, കെ.കെ. റോക്സ് ക്വാറിഎന്നീ സ്ഥാപനങ്ങളെ കുറിച്ചും അന്വേഷണം വേണമെന്ന് ഇ…

    Read More »
Back to top button
error: