NEWS

വിജിലൻസിനെ കെഎസ്എഫ്ഇ ബ്രാഞ്ചുകളിൽ കയറ്റരുതെന്ന്‌ പറയുന്ന തോമസ് ഐസക് സത്യപ്രതിജ്ഞാ ലംഘനം നടത്തുന്നുവെന്ന് വി ഡി സതീശൻ

വിജിലൻസിനെ കെഎസ്എഫ്ഇ ബ്രാഞ്ചുകളിൽ കയറ്റരുതെന്നും അതിൻ്റെ പേരിൽ എന്തുവന്നാലും താൻ നോക്കിക്കൊള്ളാമെന്നുള്ള ധനകാര്യ വകുപ്പു മന്ത്രി ഡോ.തോമസ് ഐസക്കിൻ്റെ പ്രതികരണം സത്യപ്രതിജ്ഞാ ലംഘനവും ഗുരുതരമായ കുറ്റവുമാണെന്ന് വി ഡി സതീശൻ എം എൽ എ . വിജിലൻസ് സ്വതന്ത്ര സംവിധാനമാണ്. അഴിമതി തടയുന്നതിന് വേണ്ടി പ്രവർത്തിക്കുന്ന പോലീസ് സംവിധാനമാണ്. വിജിലൻസിൻ്റെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്താൻ നിർദ്ദേശിക്കുന്നത് ഔദ്യോഗിക കൃത്യങ്ങൾ തടസ്സപ്പെടുത്തുന്നതിന് തുല്യമാണ്. അത് ഇന്ത്യൻ പീനൽ കോഡ് 353-ാം വകുപ്പ് അനുസരിച്ച് ശിക്ഷാർഹമാണ്. അദ്ദേഹത്തിനെതിരായി പോലീസ് കേസെടുക്കണം.

ഒരു മന്ത്രിയെ സംബന്ധിച്ച് താഴെ ഭൂമിയും മുകളിൽ ആകാശവും അല്ല അതിർത്തി. ഭരണഘടനയുടെയും നിയമങ്ങളുടെയും ചട്ടക്കൂടിൽ നിന്ന് പ്രവർത്തിക്കാൻ ബാധ്യതപ്പെട്ട ധനമന്ത്രി തുടർച്ചയായി നിയമലംഘനം നടത്തുകയാണെന്നും വി ഡി സതീശൻ പറഞ്ഞു.

Back to top button
error: