NEWS

ജനപ്രിയ നായകന് പിറന്നാള്‍ സമ്മാനം; മാഷപ്പുമായി ലിന്റോ കുര്യന്‍

ലിന്റോ കുര്യന്‍ എന്ന പേര് അറിയാത്തതായി സിനിമാ പ്രേമികള്‍ ആരും തന്നെ ഇല്ല. രസകരമായ ട്രോള്‍ വീഡിയോകള്‍, മാഷപ്പ് വീഡിയോകള്‍ എന്നിവ സൃഷ്ടിക്കുന്ന എഡിറ്റര്‍ ആണ് ഇദ്ദേഹം. താരങ്ങളുടെ ജന്മദിനത്തില്‍ സ്പെഷ്യല്‍ മാഷപ്പ് വിഡിയോകള്‍ പുറത്തിറക്കിയാണ് ലിന്റോ കുര്യന്‍ സിനിമാ പ്രേമികള്‍ക്കിടയില്‍ പ്രശസ്തനായത്. ഇപ്പോഴിതാ ഇന്ന് പിറന്നാള്‍ ആഘോഷിക്കുന്ന മലയാളത്തിന്റെ ജനപ്രിയ നായകന്‍ ദിലീപിന് മാഷപ്പ് വീഡിയോയുമായാണ് ലിന്റോ ഇത്തവണ എത്തിയരിക്കുന്നത്.

നാല് മിനിറ്റ് ദൈര്‍ഘ്യമുളള വീഡിയോ ആരാധകര്‍ ഇതിനോടകം ഏറ്റെടുത്തുകഴിഞ്ഞു.
അത്രയ്ക്ക് പെര്‍ഫക്ഷനോട് കൂടിയാണ് ലിന്റോ ഈ മാഷപ്പ് ചെയ്തിരിക്കുന്നത്. ദിലീപിന്റെ അഭിനയജീവിതത്തിലെ വ്യത്യസ്ത വേഷങ്ങള്‍ മുന്‍നിര്‍ത്തിയുളള ഈ മാഷപ്പ് ഇതിനോടകം തന്നെ വൈറലായിരിക്കുകയാണ്.

ഈ മാഷപ്പ് മാത്രമല്ല മോഹന്‍ലാല്‍, മമ്മൂട്ടി തുടങ്ങി മലയാളത്തിലെ ഒട്ടു മിക്ക താരങ്ങളുടെയും ജന്മദിന സ്പെഷ്യല്‍ മാഷപ്പ് വീഡിയോകള്‍ വൈറല്‍ ആയിരുന്നു. തന്റെ ജന്മദിനത്തിന് ലിന്റോ ചെയ്ത ജന്മദിന സ്പെഷ്യല്‍ മാഷപ്പ് കണ്ട നടന്‍ ജയസൂര്യ ലിന്റോയെ സിനിമയിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു.

Back to top button
error: