NEWS

വിജയ് സേതുപതിയുടെ മകള്‍ക്കെതിരെ നടത്തിയ ബലാത്സംഗ ഭീഷണി; ക്ഷമ ചോദിച്ച് യുവാവ്

ടന്‍ വിജയ് സേതുപതിയുടെ മകള്‍ക്കെതിരെ നടത്തിയ ബലാത്സംഗ ഭീഷണിയില്‍ മാപ്പു പറഞ്ഞ് യുവാവ്. തമിഴ് ചാനലിന്റെ മെയിലിലേക്കാണ് ക്ഷമ ചോദിച്ച് യുവാവ് വീഡിയോ സന്ദേശം അയച്ചത്.

അതേസമയം, വ്യാജ ട്വിറ്റര്‍ അക്കൗണ്ടിന് പിന്നില്‍ ശ്രീലങ്കന്‍ സ്വദേശിയാണെന്ന് തമിഴ്‌നാട് ക്രൈബ്രാഞ്ച് തിരിച്ചറിഞ്ഞു. യുവാവിനെ പിടികൂടാന്‍ ശ്രമം നടക്കുന്നതിനിടയിലാണ് ക്ഷമ ചോദിച്ച് വീഡിയോ സന്ദേശം യുവാവ് പുറത്തുവിട്ടത്. എന്നാല്‍ വീഡിയോയില്‍ യുവാവ് മുഖം മറച്ചിരിക്കുകയാണ്.

താനിന്നേ വരെ ആര്‍ക്കെതിരെയും മോശമായി സംസാരിച്ചിട്ടില്ലെന്നും കോവിഡിനെ തുടര്‍ന്ന് ജോലി പോയതിന്റെ സങ്കടത്തിലിരിക്കുമ്പോള്‍ ആ ദേഷ്യത്തില്‍ പറ്റിപ്പോയതാണെന്നും ഇയാള്‍ സന്ദേശത്തില്‍ പറയുന്നു.

‘വിജയ് സേതുപതി സാറിനും മകള്‍ക്കുമെതിരെ നിന്ദ്യമായ ഭാഷയില്‍ ട്വീറ്റ് ചെയ്ത ആളാണ് ഞാന്‍. അവഹേളനപരമായ അഭിപ്രായങ്ങള്‍ക്ക് ആത്മാര്‍ഥമായി ക്ഷമ ചോദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ മാപ്പ് ഞാന്‍ അര്‍ഹിക്കുന്നില്ലെന്നറിയാം. പക്ഷേ ഇന്നേ വരെ ആരോടും ഞാന്‍ മോശമായി സംസാരിച്ചിട്ടില്ല. ഈ കോവിഡ് കാലത്ത് എന്റെ ജോലി പോയി. ആഭ്യന്തര യുദ്ധത്തെ ചുറ്റിപ്പറ്റിയുള്ള ഒരു സിനിമയിലാണ് വിജയ് സേതുപതി അഭിനയിക്കുന്നതെന്ന് അറിഞ്ഞപ്പോള്‍, ആ നിമിഷത്തെ വികാരത്തിന്റെ പുറത്ത് ഞാന്‍ ഒരു മോശം പോസ്റ്റ് ഇട്ടു. ഇനി ഇത്തരം ട്വീറ്റുകള്‍ ഞാന്‍ ചെയ്യില്ല. കഠിനമായ ശിക്ഷയ്ക്ക് ഞാന്‍ അര്‍ഹനാണെന്ന് എനിക്കറിയാം. വിജയ് സേതുപതി സാറിനോടും ഭാര്യയോടും മകളോടും എല്ലാവരോടും ഞാന്‍ വീണ്ടും ക്ഷമ ചോദിക്കുന്നു. എന്നെ ഒരു സഹോ?ദരനായി കണ്ട് മാപ്പ് നല്‍കണം. എല്ലാ തമിഴരോടും ഞാന്‍ മാപ്പ് ചോദിക്കുന്നു. എന്റെ മുഖം ഞാന്‍ വ്യക്തമാക്കാത്തതിന് കാരണം എനിക്കൊരു കുടുംബമുണ്ട് അവരുടെ ജീവിതം നശിക്കരുതെന്ന് കരുതിയാണ്. എന്നെ കരുതി അല്ലെങ്കിലും എന്റെ കുടുംബത്തെ കരുതി എന്നോട് ക്ഷമിക്കണം.’യുവാവ് പറയുന്നു.

ശ്രീലങ്കന്‍ ക്രിക്കറ്റ് ഇതിഹാസം മുത്തയ്യ മുരളീധരന്റെ ജീവിത കഥ പറയുന്ന ചിത്രമായ 800 ല്‍ നിന്ന് വിജയ് സേതുപതി പിന്‍മാറിയതിന് പിന്നാലെയായിരുന്നു യുവാവിന്റെ ട്വീറ്റ്. വിജയ് യുടെ മകളുടെ ചിത്രം ഉള്‍പ്പെടുത്തി ശ്രീലങ്കയിലെ തമിഴര്‍ നയിക്കുന്ന ദുഷ്‌കരമായ ജീവിതം അവളുടെ പിതാവ് മനസിലാക്കാന്‍ വേണ്ടി മകളെ ബലാത്സംഗം ചെയ്യുമെന്നാണ് ഭീഷണി മുഴക്കിയത്.

ഭാവിയെ ബാധിക്കുമെന്നതിനാല്‍ ചിത്രത്തില്‍ നിന്നു പിന്മാറാന്‍ മുരളീധരന്‍, വിജയ് സേതുപതിയോട് അഭ്യര്‍ഥിച്ചതിനു പിന്നാലെയാണ് വിജയ് സേതുപതി ചിത്രത്തില്‍ നിന്ന് പിന്മാറിയത്.

അതേസമയം,ശ്രീലങ്കന്‍ ഭരണാധികാരികളുമായി അടുപ്പമുള്ളരുടെ ബിനാമികളാണ് നിര്‍മാതാക്കളെന്നും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ നിര്‍മാതാക്കളായ ദാര്‍ മോഷന്‍സ് പറയുന്നത് ചിത്രം പൂര്‍ണമായിട്ടും സ്‌പോര്‍ട്‌സ് ബയോപിക്കാണെന്നാണ്. അനാഥനായി വളര്‍ന്ന ഒരു ബാലന്‍ ലോകത്ത് ഏറ്റവും വിക്കറ്റെടുത്ത ക്രിക്കറ്റായി വളര്‍ന്ന കഥയാണ് പറയുന്നത്. സിനിമയില്‍ ഒരിടത്തും ശ്രീലങ്കയിലെ തമിഴ് സിംഹള പ്രശ്‌നങ്ങളോ പോരാട്ടങ്ങളോ പറയുന്നില്ല. രാഷ്ട്രീയവുമില്ലെന്നും പറയുന്നു.

Back to top button
error: