NEWS

സുരേഷ് ഗോപിയുടെ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്യുന്നത് നൂറിലധികം താരങ്ങള്‍

ലയാള സിനിമ ഇന്നേവരെ കണ്ടിട്ടില്ലാത്ത വമ്പന്‍ ടൈറ്റില്‍ അനൗണ്‍സ്‌മെന്റ് ഒരുങ്ങുന്നു. മലയാളികളുടെ പ്രിയതാരം സൂപ്പര്‍സ്റ്റാര്‍ സുരേഷ് ഗോപിയുടെ ഇരുന്നൂറ്റി അന്‍പതാം ചിത്രത്തിന്റെ ടൈറ്റിലാണ് ഇന്ന് വൈകിട്ട് 6 മണിക്ക് പുറത്തിറക്കുന്നത്.

നൂറിലേറെ സെലിബ്രേറ്റികള്‍ ചേര്‍ന്ന് ടൈറ്റില്‍ അനൗണ്‍സ് ചെയ്യുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

താര രാജാക്കന്‍മാരായ മമ്മൂട്ടിയും മോഹന്‍ലാലും തുടങ്ങി മലയാള സിനിമയിലെ യുവതാരനിരയും, അതില്‍ പങ്കാളികളാകും. സുരേഷ് ഗോപി തന്നെയാണ് ഈ വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.

അതേസമയം, സുരേഷ് ഗോപിയുടെ പിറന്നാള്‍ ദിനത്തില്‍ കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന പേരില്‍ ഈ ചിത്രത്തിന്റെ തന്നെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങിയിരുന്നു. എന്നാല്‍ ചിത്രത്തിന് പൃഥ്വിരാജ് ചിത്രമായ കടുവ എന്ന ചിത്രവുമായി സാമ്യം ഉണ്ട് എന്ന് പറഞ്ഞ് കടുവയുടെ അണിയറ പ്രവര്‍ത്തകര്‍ കോടതിയെ സമീപിച്ചിരുന്നു. പിന്നീട് കടുവ എന്ന ചിത്രത്തിന്റെ രചയിതാവായ ജിനു എബ്രഹാമിന് അനുകൂലമായി കോടതി വിധി വരികയായിരുന്നു.

ആ വാര്‍ത്തകള്‍ക്ക് പിന്നലെയാണ് ഈ സുരേഷ് ഗോപി ചിത്രത്തിന്റെ
വാര്‍ത്തകള്‍ പുറത്തുവരുന്നത്. എന്തുതന്നെയായാലും മലയാളത്തിന് ആക്ഷന്‍ ഹീറോയുടെ മാസ് ചിത്രത്തിനായി സിനിമാ പ്രേമികളും, സിനിമാലോകവും ഒരുപോലെ കാത്തിരിക്കുകയാണ്.

https://www.facebook.com/ActorSureshGopi/posts/1879641695511772

Back to top button
error: