ലഹരി മരുന്ന് വാങ്ങുന്നതിനിടെ സീരിയൽ നടി കുടുങ്ങി

മുംബൈയിൽ ലഹരി മരുന്ന് വാങ്ങുന്നതിനിടെ സീരിയൽ നടി കുടുങ്ങി .സീരിയൽ നടി പ്രീതിക ചൗഹാൻ ആണ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ പിടിയിൽ ആയത് .സാവധാൻ ഇന്ത്യ എന്ന സീരിയലിലൂടെ പ്രശസ്തയായ താരമാണ് പ്രീതിക .

മുംബൈയിൽ എൻസിബി നടത്തിയ പ്രത്യേക ഓപ്പറേഷനിലാണ് നടിയുൾപ്പെടെ അഞ്ചു പേർ പിടിയിലായത് .സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് വിനോദ മേഖലയിലെ ലഹരിവ്യാപാരത്തിൽ കാര്യമായ അന്വേഷണം എൻസിബി നടത്തുന്നതിനിടെയാണ് ഒരു സീരിയൽ നടി ലഹരി മരുന്ന് കൈമാറ്റത്തിനിടെ പിടിയിൽ ആയിരിക്കുന്നത് .

കേസിൽ ബോളിവുഡിൽ സൂപ്പർ താരങ്ങളായ നടിമാരെ എൻസിബി ചോദ്യം ചെയ്തിരുന്നു .റിയ ചക്രബർത്തിയടക്കമുള്ളവർ നിരവധി ദിവസം ജയിലിലും കഴിഞ്ഞിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *