പാകിസ്താനോടും ചൈനയോടും എപ്പോൾ യുദ്ധം ചെയ്യണമെന്ന് പ്രധാനമന്ത്രി തീരുമാനിച്ചിട്ടുണ്ടെന്ന ബിജെപി ഉത്തർ പ്രദേശ് അധ്യക്ഷന്റെ വാക്കുകൾ വിവാദമാകുന്നു .ജമ്മു കാശ്മീരിന്റെ സ്വതന്ത്ര പദവി എടുത്ത് കളഞ്ഞത് ,രാമക്ഷേത്ര നിർമാണം തുടങ്ങിയ കാര്യങ്ങൾ പറയുമ്പോൾ ആണ് സ്വതന്ത്ര ദേവ് സിങ് വിവാദ പരാമർശങ്ങൾ നടത്തിയത് .
ആർട്ടിക്കിൾ 370 ,രാമക്ഷേത്ര നിർമ്മാണം എന്നത് പോലെ യുദ്ധത്തിന്റെ കാര്യത്തിലും പ്രധാനമന്ത്രി തീരുമാനം കൈക്കൊണ്ടിട്ടുണ്ട് എന്നാണ് സ്വതന്ത്ര ദേവ് സിംഗിന്റെ പ്രസ്താവന .ബിജെപി നേതാവ് സഞ്ജയ് യാദവിന്റെ വീട്ടിൽ ഒരു പരിപാടിയിൽ പങ്കെടുക്കുക ആയിരുന്നു സ്വതന്ത്ര ദേവ് സിങ്.
എസ്പി ,ബിഎസ്പി പ്രവർത്തകർ ഭീകരന്മാരെ പോലെയാണെന്നും സ്വതന്ത്ര ദേവ് സിങ് പറഞ്ഞു .അതേസമയം ബിജെപി പ്രവർത്തകരുടെ മനോവീര്യം കൂട്ടുന്നതിനാണ് സ്വതന്ത്ര ദേവ് സിങ് അങ്ങിനെ പറഞ്ഞതെന്ന് എംപി രവീന്ദ്ര ഖുശ്‌വാഹ പറഞ്ഞു .