NEWS

മൈക്രോമാക്സ് ‘ഇന്‍’ ബ്രാന്റില്‍ സ്മാര്‍ട്‌ഫോണുകള്‍ നവംബര്‍ മൂന്നിന് പുറത്തിറക്കും

മൈക്രോമാക്‌സ് അവതരിപ്പിച്ച ബ്രാന്റായ ‘ഇന്‍’ പുതിയ സ്മാര്‍ട്‌ഫോണുകള്‍ വിപണിയിലെത്തിക്കുന്നു. നവംബര്‍ മൂന്നിന് പുറത്തിറക്കും.ചൈനീസ് സ്മാര്‍ട്‌ഫോണുകളോട് മത്സരിക്കുകയാണ് മൈക്രോമാക്‌സിന്റെ പ്രധാനലക്ഷ്യം.

രണ്ട് പുതിയ സ്മാര്‍ട്ഫോണുകളാണ് മൈക്രോമാക്സ് ഇന്‍-ബ്രാന്‍ഡില്‍ പുറത്തിറക്കുക. ഈ വിവരം ഒരു വീഡിയോയിലുടെയാണ് കമ്പനി മേധാവി രാഹുല്‍ ശര്‍മ അറിയിച്ചത്. നവംബര്‍ മൂന്നിന് വിര്‍ച്വല്‍ അവതരണമായിരിക്കും നടത്തുക.

Signature-ad

മൊബൈല്‍ ഇന്ത്യന്‍ റിപ്പോര്‍ട്ട് പ്രകാരം മൈക്രോമാക്‌സിന്റെ പുതിയ ബ്രാന്റില്‍ മീഡിയ ടെക് ഹീലിയോ ജി35 പ്രോസസ്സറാണ് ഉണ്ടാകുക. 6.5 ഇഞ്ച് ഡിസ് പ്ലേ എച്ച്ഡി പ്ലസ് ആയിരിക്കും. 2ജിബി റാം+32 ജിബി പതിപ്പിലും, 3ജിബി റാം + 32 ജിബി പതിപ്പിലും ഈ ഫോണുകള്‍ ഇറങ്ങും. 5,000 എംഎഎച്ചായിരിക്കും ബാറ്ററി ശേഷി. 2ജിബി പതിപ്പിന് രണ്ട് ക്യാമറകളാണ് പിന്നില്‍ ഉണ്ടാകുക. 13എംപിയും, 2എംപിയും ആയിരിക്കും സെന്‍സറുകള്‍. 8എംപി സെല്‍ഫി ക്യാമറയുണ്ടാകും.

3ജിബി പതിപ്പിന് പിന്നില്‍ മൂന്ന് ക്യാമറയുണ്ടാകും. 13എംപി, 5എംപി,2എംപി എന്നിങ്ങനെയായിരിക്കും ക്യാമറ. 13 എംപിയാണ് മുന്നിലെ സെല്‍ഫി ക്യാമറ. രണ്ട് ഫോണുകളുടെയും വില 7,000 രൂപയ്ക്കും 15,000 രൂപയ്ക്കും ഇടയിലായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Back to top button
error: