പുതിയ വീട്ടിലേക്ക് പുതിയ സ്വപ്‌നങ്ങളുമായി ശരണ്യ നടന്നു കയറുന്നു
എനിക്ക് കടല്‍ കാണാനും, ഓണപ്പായസം കുടിക്കാനും തോന്നുന്നു. ഒരുപക്ഷേ കേള്‍ക്കുമ്പോള്‍ ഇത്ര നിസാരമാണോ ഒരാളുടെ ആഗ്രഹമെന്ന് തോന്നാമെങ്കിലും ശരണ്യയെ സംബന്ധിച്ചിത്തോളം ഇത് രണ്ടും പ്രധാനപ്പെട്ട കാര്യങ്ങളായിരുന്നു.ജീവിതം കൈവിട്ട് പൊയ്‌ക്കൊണ്ടിരിക്കുന്നു എന്ന് തോന്നിത്തുടങ്ങിയ ഘട്ടത്തില്‍ മനുഷ്യന്റെ ആഗ്രഹങ്ങള്‍ക്ക് ഇത്രമാത്രം വലിപ്പമേ ഉണ്ടാവു.
മലയാള സീരിയല്‍ സിനിമ രംഗത്ത് ഒരുപോലെ തിളങ്ങി നില്‍ക്കുമ്പോഴായിരുന്നു വിധി ശരണ്യയ്ക്ക് നേരെ മുഖം തിരിച്ചത്. താരം ക്യാന്‍സറിന്റെ പിടിയിലാവുന്നു. പിന്നീടങ്ങോട്ട് അക്ഷരാര്‍ത്ഥത്തില്‍ ഒരു പടവെട്ടായിരുന്നു ശരണ്യയുടെ ജീവിതം. തോറ്റു കൊടുക്കാന്‍ മനസനുവദിക്കാതെ ആ പെണ്‍കുട്ടി പോരാടി. ഒപ്പം സുമനസ്സുകള്‍ ഒരുപാട് പേര്‍ ഉണ്ടായിരുന്നുവെങ്കിലും എടുത്ത് പറയേണ്ട പേര് സീമ ജി നായരുടേതാണ്. പരസ്പരം കണ്ടിട്ടില്ലാത്ത രണ്ട് പേര്‍ ഒരു ഘട്ടത്തില്‍ ഒരുമിക്കുക എന്നത് ദൈവഹിതം ആയിരിക്കാം. ദൈവം സീമ ജി നായരിലൂടെ ശരണ്യയുടെ ജീവിതത്തിലേക്ക് പ്രകാശം പരത്തുകയായിരുന്നു.
ചികിത്സയുടെ ഓരോ ഘട്ടത്തിലും സാമ്പത്തികമായും മാനസികമായും തളര്‍ന്നു പോയ ഘട്ടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് ഇരുവരും ഓര്‍ത്തെടുക്കുന്നു. പക്ഷേ എവിടെ നിന്നോ ഒരു ശക്തി അവരെ മുന്നിലേക്ക് നടത്തിക്കുക്കയായിരുന്നു. സാമ്പത്തികമായി തകര്‍ന്നപ്പോഴാണ് സാമൂഹ്യമാധ്യമങ്ങളില്‍ ശരണ്യയുടെ ഇപ്പോഴത്തെ അവസ്ഥ വെളപ്പെടുത്തിയത്. ഒരുപാട് ആളുകള്‍ ശരണ്യയ്്‌ക്കൊപ്പം നിന്നും. സഹായിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തു
ഇപ്പോള്‍ ശരണ്യ തിരികെ പഴയ ജീവിതത്തിലേക്ക് വരികയാണ്. പുതിയ വീട്ടിലേക്കുള്ള പ്രവേശനമാണ് പുതിയ സന്തോഷം. ഇപ്പോള്‍ ശരണ്യ പതിയ നടന്നു തുടങ്ങി. ചിരിച്ചു തുടങ്ങി. ഇനി സ്വപ്നങ്ങളോരോന്നായി തിരികെ പിടിക്കണം. അഭിനയത്തിലേക്ക് തന്നെ തിരികെ വരണം. തനിക്ക് മീതെ വിരിഞ്ഞു നിന്ന സങ്കടത്തിന്റെ കാര്‍മേഘങ്ങളെല്ലാം മാറ്റിയെടുക്കണം. പുതിയ ആകാശവും പുതിയ പ്രതീക്ഷകളുമാണ് മുന്നില്‍