NEWS

മുഴുവന്‍ സ്മാര്‍ട്ട് വാച്ച് ശ്രേണിയും പുതുക്കി ‘അമാസ്ഫിറ്റ്’

റ്റവും പുതിയ ബജറ്റ് ഫ്രണ്ട്‌ലി സ്മാര്‍ട്ട് വാച്ചായ അമാസ്ഫിറ്റ് ബ്രാന്‍ഡ് അതിന്റെ മുഴുവന്‍ സ്മാര്‍ട്ട് വാച്ച് ശ്രേണിയും പുതുക്കിയിരിക്കുകയാണ്. ജനപ്രിയ ബിപ് സീരീസ് വാച്ചുകള്‍ ബിപ് എസ് സീരീസ് എന്ന പേരിലാണ് പുനര്‍നിര്‍മ്മിച്ചിരിക്കുന്നത്. അമാസ്ഫിറ്റ് ഇപ്പോള്‍ ചൈനയില്‍ മിതമായ നിരക്കില്‍ പുതിയ വാച്ച് പുറത്തിറക്കി കഴിഞ്ഞു. ഇതിനെ അമാസ്ഫിറ്റ് പോപ്പ് എന്നാണ് വിളിക്കുന്നത്.

ഈ ഡിവൈസിന് 349 യുവാന്‍ (ഏകദേശം 3,899 രൂപ) വിലവരുന്നു. രണ്ടാഴ്ച മുമ്പ് അവതരിപ്പിച്ച അമാസ്ഫിറ്റ് ബിപ് യു വാച്ചാണ് അമാസ്ഫിറ്റ് പോപ്പ്. ബിപ് യു വില ഇന്ത്യയില്‍ ഏറെക്കുറെ സമാനമാണ്.

Signature-ad

അമാസ്ഫിറ്റ് പോപ്പ് ബിപ് യുയില്‍ നിന്നുള്ള അതേ രൂപകല്‍പ്പനയാണ് അമാസ്ഫിറ്റ് പോപ്പിലും വരുന്നത്. അതിനാല്‍, ബിപ് എസിലെ ഡിസ്‌പ്ലേയേക്കാള്‍ താരതമ്യേന ഇടുങ്ങിയ ബെസലുകളുള്ള 1.4 ഇഞ്ച് എല്‍സിഡി ഡിസ്‌പ്ലേ നിങ്ങള്‍ക്ക് ലഭിക്കുന്നു. ഡിസ്‌പ്ലേയ്ക്ക് 320 ഃ 302 പിക്‌സല്‍ സ്‌ക്രീന്‍ റെസല്യൂഷനും എ 305 പിപിഐ പിക്‌സല്‍ സാന്ദ്രതയും വരുന്നു. ബിപ് യുവിന് സമാനമായി, 50 വാച്ച് ഫെയ്‌സുകളില്‍ നിന്ന് തിരഞ്ഞെടുക്കാനും വ്യക്തിഗത ഫോട്ടോകള്‍ ഉപയോഗിച്ച് കുറച്ച് ഇഷ്ടാനുസൃത ഫേസുകള്‍ സൃഷ്ടിക്കാനും അമാസ്ഫിറ്റ് പോപ്പ് ഉപയോക്താക്കളെ അനുവദിക്കുന്നു.

60 ലധികം പ്രൊഫഷണല്‍ സ്പോര്‍ട്സ് മോഡുകള്‍, സ്ലീപ്പ് മോണിറ്ററിംഗ്, സാധാരണ സ്മാര്‍ട്ട് വാച്ച് ഫംഗ്ഷനുകള്‍ എന്നിവ ട്രാക്ക് ചെയ്യുന്നതിന് അമാസ്ഫിറ്റ് പോപ്പ് സവിശേഷതകള്‍ നല്‍കുന്നു.

മിക്ക വാച്ചുകള്‍ക്കും സമാനമായി, ഒരാള്‍ക്ക് കലോറികള്‍, യാത്ര ചെയ്ത ദൂരം എന്നിവയും ട്രാക്കുചെയ്യാനാകും. ഹൃദയമിടിപ്പ് നിരീക്ഷിക്കുന്നതിനും സ്ലീപ്പ് ട്രാക്കിംഗിനും പുറമെ രക്തത്തിലെ ഓക്‌സിജന്റെ അളവ് നിരീക്ഷിക്കാനും അമാസ്ഫിറ്റ് പോപ്പിന് കഴിയും.ഇതില്‍ നിന്നും റിസള്‍ട്ട് നേടുന്നതിന് നിങ്ങളുടെ കൈകള്‍ അനക്കാതെ നിര്‍ത്തുക.

തീവ്രമായ വര്‍ക്ക് ഔട്ടുകളുടെ സമയത്ത് സ്ട്രെയിന്‍ ലെവലിനെക്കുറിച്ച് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ അമാസ്ഫിറ്റ് പോപ്പിന് കഴിയും. സമ്മര്‍ദ്ദ നില നിരീക്ഷിക്കാനും ശാന്തമാകാന്‍ ശ്വസന വ്യായാമങ്ങള്‍ നിര്‍ദ്ദേശിക്കാനും ഈ വാച്ചിന് സാധിക്കുന്നു. ചൈനീസ് മോഡലിന് സൈക്കോളജിക്കല്‍ സൈക്കിള്‍ മാനേജ്‌മെന്റും ലഭിക്കുന്നു. വിവിധ ഫിറ്റ്‌നസ് പാരാമീറ്ററുകള്‍ അടിസ്ഥാനമാക്കി സ്‌കോറുകള്‍ നല്‍കിക്കൊണ്ട് പിഎഐ ട്രാക്കിംഗ് സംവിധാനവും അമാസ്ഫിറ്റ് പോപ്പിലേക്ക് എത്തിക്കുന്നു.

ഒരൊറ്റ ചാര്‍ജില്‍ മൊത്തം 9 ദിവസത്തെ ബാറ്ററി ലൈഫ് അമാസ്ഫിറ്റ് നല്‍കുമെന്ന് അവകാശപ്പെടുന്നു. ബിപ് യുവിന് സമാനമായ ബ്ലാക്ക്, പിങ്ക്, ഗ്രീന്‍ നിറങ്ങളില്‍ ഈ സ്മാര്‍ട്ട് വാച്ച് വരുന്നു.

അമാസ്ഫിറ്റ് പോപ്പിന് വെറും 31 ഗ്രാം ഭാരം വരുന്നു. നോട്ടിഫിക്കേഷനുകള്‍, അലാറം, റിമൈന്ഡറുകള്‍, മ്യൂസിക് കണ്‍ട്രോള്‍, ക്യാമറ കണ്‍ട്രോള്‍, കൂടാതെ ‘ഫൈന്‍ഡ് മൈ ഫോണ്‍’ സവിശേഷത എന്നിവ പോലുള്ള സാധാരണ സ്മാര്‍ട്ട് വാച്ച് പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഇതിന് സാധിക്കുന്നതാണ്.

കമ്പനി പറയുന്നത് അനുസരിച്ച് നവംബര്‍ 1 മുതല്‍ ഈ ഡിവൈസിന്റെ ഷിപ്പിംഗ് ആരംഭിക്കും. ഇന്ത്യയുള്‍പ്പെടെ ചൈനയ്ക്ക് പുറത്തുള്ള വിപണികളിലേക്ക് അമാസ്ഫിറ്റ് പോപ്പിനെ കൊണ്ടുവരുമോയെന്ന കാര്യം ഹുവാമി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

Back to top button
error: