NEWS

സംഘാംഗങ്ങൾക്ക് ചികിത്സാ പദ്ധതിയുമായി കേരള പോലീസ് ഹൗസിംഗ് സഹകരണ സംഘം

കേരളാ പോലീസിലെ മുഴുവൻ ജീവനക്കാർക്കും അംഗമാകാൻ കഴിയുന്ന സഹകരണ സംഘമാണ് KPHCS. സംഘാംഗങ്ങൾക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി CARE PLUS എന്ന പേരിൽ ആരംഭിക്കാൻ പോകുന്ന ചികിത്സാ പദ്ധതി ഈ മാസം ഉദ്ഘാടനം ചെയ്യുകയാണ്. ഒരു ഇൻഷുറൻസ് കമ്പനിയേയും ആശ്രയിക്കാതെ, ഒരു കുടുംബത്തിന് പ്രതിവർഷം 3600/- വീതം മാത്രം അടച്ചാൽ പ്രതിവർഷം മൂന്ന് ലക്ഷം രൂപ വീതം ചികിത്സ ചെലവ് നൽകുന്ന പദ്ധതിയാണിത്.

ചികിത്സയ്ക്ക് ശേഷം അപേക്ഷയോടൊപ്പം ബില്ല് ഹാജരാക്കിയാൽ തുക അംഗത്തിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്ത് നൽകും. ഭാരിച്ച ചെലവ് വരുന്ന ചികിത്സയാണെങ്കിൽ ആശുപത്രി ബില്ല് സംഘത്തിലേക്ക് മെയിൽ ചെയ്താൽ ആശുപത്രി ബില്ല് അടയ്ക്കാൻ കഴിയുന്ന വേഗതയിൽ തുക അംഗങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്ത് നൽകും. മുൻകൂട്ടി തീയതി നിശ്ചയിച്ച ചികിത്സകൾക്ക് ആശുപത്രിയിൽ നിന്നുള്ള എക്സ്റ്റിമേറ്റ് ലഭിച്ചാൽ ആവശ്യമായ പരിശോധനകൾക്ക് ശേഷം തുക മുൻകൂറായും നൽകും.

Signature-ad


ഇങ്ങനെ ഏറ്റവും കുറഞ്ഞ ചെലവിൽ ഏറെ മികവുറ്റ പദ്ധതിയാണ് CARE PLUS ലൂടെ സംഘം ഭരണസമിതി സഹകാരികൾക്കായി ആരംഭിക്കുന്നത്. പുതുതായി ആരംഭിക്കുന്ന പദ്ധതി എന്ന നിലയിൽ ആദ്യ രണ്ട് വർഷം ഈ പദ്ധതി വിലയിരുത്തിയ ശേഷമേ സഹകരണ നിയമപ്രകാരം മാറ്റങ്ങൾ വരുത്താൻ കഴിയൂ…

ഭാവിയിൽ വലിയ മാറ്റങ്ങളാണ് ഈ പദ്ധതിയിൽ സംഘം ഭരണസമിതി കാണുന്നത്. അംഗങ്ങളിൽ നിന്ന് അധിക തുക ഒന്നും വാങ്ങാതെ ഈ പദ്ധതിയിൽ നിന്നുള്ള ആനുകൂല്യം 3 ലക്ഷത്തിൽ നിന്ന് രണ്ട് വർഷം കഴിയുമ്പോൾ അഞ്ച് ലക്ഷമായും തുടർന്നുള്ള വർഷങ്ങളിലും വർദ്ധനവ് വരുത്താൻ കഴിയുന്ന തരത്തിൽ CARE PLUS പദ്ധതിയെ മാറ്റാൻ കഴിയും എന്ന പ്രതീക്ഷ സംഘം ഭരണസമിതിക്കുണ്ട്.

അതുപോലെ ഈ പദ്ധതിയിൽ അംഗമായ ഒരംഗം സർവീസിൽ നിന്ന് വിരമിച്ചാൽ തുടർന്നും പ്രതിവർഷം നിശ്ചിത തുക അടച്ചാൽ ഈ പദ്ധതിയിൽ നിന്നുള്ള ആനുകൂല്യം തുടർന്നും നൽകാൻ കഴിയുന്ന തരത്തിൽ CARE PLUS പദ്ധതിയെ പരിഷ്ക്കരിക്കണമെന്ന ലക്ഷ്യവും സംഘം ഭരണസമിതിക്കുണ്ട്.

 

വലിയ തുക പ്രതിവർഷം വർഷം പ്രീമിയം അടയ്ക്കേണ്ടതും, ഓരോ വർഷവും പ്രീമിയം തുക വർദ്ധിക്കുകയും ചെയ്യുന്ന മെഡിക്ലെം പദ്ധതികൾ ഉള്ള നാട്ടിലാണ്, വളരെ കുറഞ്ഞ തുക ഒരിക്കൽ മാത്രം അടച്ചാൽ അവരുടെ കുടുംബത്തെ സുരക്ഷിതമാക്കുന്ന സ്വപ്ന പദ്ധതിയുമായി കേരള പോലീസ് ഹൗസിംഗ് സഹകരണ സംഘം കടന്നു വരുന്നത്.

സംസ്ഥാനത്തെ പോലീസ് ഉദ്യോഗസ്ഥന്മാർക്കും കുടുംബാംഗങ്ങൾക്കും
താങ്ങായി…
തണലായി…
സുരക്ഷിത കവചമായി..
കേരള പോലീസ് ഹൗസിംഗ് സഹകരണ സംഘം.

Back to top button
error: